ന്യൂദൽഹി : കാന്താരയുടെ ഋഷഭ് ഷെട്ടിക്ക് മറക്കാനാവാത്ത ദിവസമായിരുന്നു അത്. കാരണം ഋഷഭ് ഷെട്ടിയെ കാന്താരയുടെ പേരില്‍ അഭിനന്ദിച്ചത് മറ്റാരുമല്ല. സാക്ഷാന്‍ നരേന്ദ്രമോദിയാണ്.
ബെംഗളൂരുവിൽ തിങ്കളാഴ്ച സിനിമാ താരങ്ങളും, കായികതാരങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടയിലായിരുന്നു മോദിയുടെ ഈ അഭിനന്ദനം. നരേന്ദ്ര മോദിയെ മഹാനായ നേതാവെന്നാണ് താൻ വിളിക്കുമെന്ന് ഋഷഭ് ഷെട്ടി പറഞ്ഞു.
കാന്താര എന്ന സിനിമയെക്കുറിച്ച് അദ്ദേഹത്തിന് അറിയാം. നമ്മുടെ നാടിന്റെയും നമ്മുടെ ജനങ്ങളുടെയും വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കഥകൾ നിലനിർത്തി നിർമ്മിച്ച സിനിമ ആഗോള തലത്തിലേക്ക് ഉയർന്നു എന്നാണ് അദ്ദേഹം കാന്താരയെ അഭിനന്ദിച്ച് പറഞ്ഞത് . അത് കേട്ടതിൽ സന്തോഷമുണ്ടെന്നും ഋഷഭ് ഷെട്ടി പറഞ്ഞു.കന്നഡ സിനിമയിലും ഇന്ത്യൻ സിനിമയിലും സംഭവിക്കുന്ന മാറ്റങ്ങളെ പറ്റി പോലും അദ്ദേഹത്തിനു വ്യക്തമായ ധാരണയുണ്ട് . തന്റെ അടുത്ത പ്രോജക്ടിനെ കുറിച്ചും അദ്ദേഹത്തോട് പറഞ്ഞതായി ഋഷഭ് ഷെട്ടി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഋഷഭ് ഷെട്ടി ട്വിറ്ററില്‍ കുറിയ്‌ക്കുകയും ചെയ്തു. “പുതിയെ ഇന്ത്യയെ രൂപപ്പെടുത്തുന്നതിലും പുരോഗമനപരമായ കര്‍ണ്ണാടകയെ സൃഷ്ടിക്കുന്നതിലും വിനോദ വ്യവസായത്തിനുള്ള പങ്കിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചത് പ്രചോദനാത്മകമാണ്. മികച്ച ഇന്ത്യയെ സൃഷ്ടിക്കുന്നതിന് സംഭാവന ചെയ്യുന്നതില്‍ അഭിമാനമുണ്ട്. താങ്കളുടെ ദീര്‍ഘദൂര കാഴ്ചപ്പാടുകള്‍ ഞങ്ങള്‍ക്ക് പ്രചോദനമാണ്. താങ്കളുടെ പ്രോത്സാഹനം എന്നാല്‍ ലോകം തന്നെ ഞങ്ങളോടൊപ്പമാണ് എന്നാണര്‍ത്ഥം”. – മോദിയോടൊപ്പമുള്ള ചിത്രത്തിന്റെ കൂടെ ഋഷഭ് ഷെട്ടി പങ്കുവെച്ച കുറിപ്പാണിത്.
ഇതൊരു സ്വപ്ന സാക്ഷാത്കാര നിമിഷമാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാൻ മഹാനായ നേതാവെന്നാണ് വിളിക്കുന്നത്. അദ്ദേഹത്തെ കണ്ടുമുട്ടിയതിൽ വളരെ സന്തോഷം. – ഋഷഭ് ഷെട്ടി പറഞ്ഞു……
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: