പൂനെ: മഹാരാഷ്ട്രയിലെ സേവന സന്നദ്ധസംഘടനകളുടെ ഒത്തുചേരലായി സേവാ തരംഗ്. വനോവാരി മഹാത്മാ ഫൂലെ സംസ്കൃതിക് ഭവനില്‍ രണ്ട് ദിവസമായി സംഘടിപ്പിച്ച പരിപാടിയില്‍ സമൂഹത്തില്‍ സേവനം ചെയ്യുന്ന ആയിരത്തോളം സംഘടനകളുടെ പ്രതിനിധികള്‍ ഒത്തുചേര്‍ന്നു.
സേവാവര്‍ധിനി എന്ന സന്നദ്ധപ്രസ്ഥാനമാണ് പരിപാടി സംഘടിപ്പിച്ചത്. സേവനം യോഗം ചേര്‍ന്ന് ആസൂത്രിതമായി ചെയ്യേണ്ടുന്ന ഒന്നല്ല, സ്വമേധയാ ചെയ്യേണ്ടതാണെന്ന് പരിപാടിയില്‍ മാര്‍ഗദര്‍ശനം നല്കിയ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് സുരേഷ് ജോഷി പറഞ്ഞു.
സേവനം സ്വഭാവവും മനോഭാവവുമാണ്. സേവനത്തെ സഹായമായല്ല, കടമയായാണ് കാണേണ്ടത്. ദുരിതം ബാധിച്ചവര്‍, ജീവിതം വഴിമുട്ടിയവര്‍, രോഗികള്‍ തുടങ്ങി എല്ലാ ദുര്‍ബല ജനവിഭാഗങ്ങളും നമ്മെ പാലെ ഭൂമിയില്‍ ജീവിക്കുന്നവരാണെന്നും അതിന് അവര്‍ക്കും അവകാശമുണ്ടെന്നുമുള്ള സാഹോദര്യഭാവമാവണം സേവനത്തിന്റെ അടിസ്ഥാന വികാരമെന്ന് അദ്ദേഹം പറഞ്ഞു.
എംഎല്‍എ സുനില്‍ കാംബ്ലെ, സേവാവര്‍ധിനി പ്രസിഡന്റ് ഡോ. പ്രമോദ് ചൗധരി, വര്‍ക്കിങ് പ്രസിഡന്റ് കിഷോര്‍ ദേശായി, വ്യവസായി സുധീര്‍ മേത്ത, യോഗിത ആപ്തെ, മന്ദര്‍ പോഫാലെ, പെര്‍സിസ്റ്റന്റ് ഫൗണ്ടേഷന്റെ സൗരഭ് ധനോര്‍ക്കര്‍, സോഹന്‍ മാധവ് ഫൗണ്ടേഷന് സെക്രട്ടറി സൗരഭ് പട്വാര്ഡ് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: