Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പിന് ഉത്തേജനം; ദല്‍ഹി – മുംബൈ അതിവേഗപാത ആദ്യഘട്ടം പ്രധാനമന്ത്രി ഇന്ന് സമര്‍പ്പിക്കും

ദല്‍ഹി- മുംബൈ അതിവേഗ പാതയുടെ ആകെ നീളം 1,386 കിലോമീറ്ററാണ്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ അതിവേഗ പാതയാകുമിത്.

പി.ഷിമിത്ത് by പി.ഷിമിത്ത്
Feb 12, 2023, 02:38 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പിന് ഉത്തേജനം പകരുന്ന ദല്‍ഹി – മുംബൈ അതിവേഗപാതയുടെ  ആദ്യഘട്ടം പൂര്‍ത്തിയായി. സോഹ്ന – ദൗസ ഭാഗത്തിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. 246 കിലോമീറ്റര്‍ വരുന്ന ഈ ഭാഗത്തിന്റെ നിര്‍മാണത്തിന് 12,150 കോടി രൂപയാണ് ചെലവിട്ടത്. ഈ പാത തുറക്കുന്നതോടെ ദല്‍ഹിയില്‍ നിന്ന് ജയ്‌പൂരിലേക്കുള്ള യാത്രാസമയം അഞ്ച് മണിക്കൂറില്‍ നിന്ന് 3.5 മണിക്കൂറായി കുറയും. പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും.

ദല്‍ഹി- മുംബൈ അതിവേഗ പാതയുടെ ആകെ നീളം 1,386 കിലോമീറ്ററാണ്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ അതിവേഗ പാതയാകുമിത്. എട്ട് വരി പാതയായാണ് നിര്‍മ്മാണം. ഭാവിയില്‍ 12 വരി വരെയായി ഉയര്‍ത്താം. ദല്‍ഹിയും മുംബൈയും തമ്മിലുള്ള യാത്രാദൂരം 1,424 കിലോമീറ്ററില്‍ നിന്ന് 1,242 കിലോമീറ്ററായി കുറയും. യാത്രാസമയം 24 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി കുറയ്‌ക്കാനും പാത സഹായിക്കും. 2024ന് മുമ്പ് പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ദല്‍ഹി, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന അതിവേഗപാത കോട്ട, ഇന്‍ഡോര്‍, ജയ്‌പൂര്‍, ഭോപ്പാല്‍, വഡോദര, സൂറത്ത് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കും. 93 പിഎം ഗതിശക്തി ഇക്കണോമിക് നോഡുകള്‍, 13 തുറമുഖങ്ങള്‍, എട്ട് പ്രധാന വിമാനത്താവളങ്ങള്‍, എട്ട് മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ എന്നിവയ്‌ക്കൊപ്പം നിര്‍മ്മാണം പുരോഗമിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളായ ജെവാര്‍ എയര്‍പോര്‍ട്ട്, നവി മുംബൈ എയര്‍പോര്‍ട്ട്, ജെഎന്‍പിടി പോര്‍ട്ട് എന്നിവയ്‌ക്കും എക്സ്പ്രസ് വേ കരുത്താകും.

ദല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 15,000 ഹെക്ടര്‍ ഭൂമിയാണ് പാതയ്‌ക്കായി ഏറ്റെടുത്തത്. പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോഴേക്കും 10 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും. 500 മീറ്റര്‍ ഇടവിട്ട് 2,000ലധികം മഴവെള്ള സംഭരണകേന്ദ്രങ്ങള്‍ സ്ഥാപിക്കും. 12 ലക്ഷം ടണ്‍ സ്റ്റീല്‍ പാതയ്‌ക്കായി ഉപയോഗിക്കേണ്ടിവരും. ഓട്ടോമേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനം, 94 സ്ഥലങ്ങളില്‍ വഴിയോര വിശ്രമകേന്ദ്രങ്ങളും ഒരുക്കും

ദല്‍ഹി-മുംബൈ അതിവേഗപാത നിര്‍മ്മാണത്തിന് 25,000 ലക്ഷം ടണ്‍ ബിറ്റുമിന്‍ ഉപയോഗിച്ചെന്നും നാലായിരത്തിലധികം പരിശീലനം സിദ്ധിച്ച സിവില്‍ എന്‍ജിനീയര്‍മാര്‍ക്ക് ഒരേസമയം ജോലി ലഭിച്ചെന്നും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. പാതയുടെ നിര്‍മ്മാണത്തിനിടെ രണ്ട് ലോക റിക്കാര്‍ഡുകളും സൃഷ്ടിക്കപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ അളവില്‍ കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചതും നൂറു മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ അളവില്‍ ബിറ്റുമെന്‍ ഇട്ടതിനുമാണത്. 

രണ്‍തമ്പോര്‍ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്നതിനാല്‍ മൃഗങ്ങളുടെ സുരക്ഷയ്‌ക്ക് ഊന്നല്‍ നല്‍കിയാണ് നിര്‍മ്മാണം. മൃഗങ്ങള്‍ക്ക് കടന്നുപോകുന്നതിന് മൂന്ന് മേല്‍പ്പാലങ്ങളും അഞ്ച് അടിപ്പാതകളും ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെയും ഏഷ്യയിലെയും ആദ്യത്തെ അതിവേഗ പാതയാണിത്. പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായ ഭാഗത്തിന്റെ ചിത്രങ്ങളും ഗഡ്കരി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനകം വൈറലായി.

Tags: മുംബൈനരേന്ദ്രമോദിപ്രധാനമന്ത്രി നരേന്ദ്ര മോദിdelhiകേന്ദ്ര സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

India

നമോ ഭാരത് ഇടനാഴി : ദൂരങ്ങൾ മണിക്കൂറുകളിൽ നിന്ന് മിനിറ്റുകളായി കുറയും, ഫെബ്രുവരി 22 നമോ ഭാരത് ഇടനാഴിയുടെ യാത്രയിലെ ഒരു നാഴികക്കല്ലായിരിക്കും

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

News

ദൽഹിയിൽ സ്‌കൂളുകൾക്ക് ബോംബു ഭീഷണി, തിരച്ചിൽ നടക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.