കോഴിക്കോട്: ലോകകപ്പ് ഫുട്ബാള്‍ താരാരാധനയെ വിമര്‍ശിച്ച് വിവാദനായകനായ സമസ്ത ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ട്രാന്‍സ്ജെന്‍ഡര്‍ പ്രസവത്തിനെതിരെ ആഞ്ഞടിച്ചു. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ ഫേസ് ബുക്ക് കുറിപ്പില്‍ ഒരിടത്ത് നാസര്‍ ഫൈസി കൂടത്തായി വിളിക്കുന്നത് “കോലം കെട്ടികളെ” എന്നാണ്. “കോലം കെട്ടികളെ, നിങ്ങള്‍ ഒരു പ്രകൃതിയേയും പാരമ്പര്യത്തേയും മതത്തെയും ജീവശാസ്ത്രത്തെയും തോല്‍പിച്ചിട്ടില്ല. മാറ്റിമറിച്ചിട്ടുമില്ല. കോലം മാറിക്കെട്ടി എന്ന് മാത്രം. “- അധിക്ഷേപക്കുറിപ്പില്‍ പറയുന്നു.
സമസ്ത ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ് ബുക്ക് കുറിപ്പ്:
സ്ത്രീയായി ജനിച്ചെങ്കിലും, ശസ്ത്രക്രിയയിലൂടെ മല മുറിച്ച് മാറ്റി ട്രാന്‍സ് പുരുഷനായി മാറാന്‍ ശ്രമിച്ച സഹദ് കഴിഞ്ഞ ദിവസം ഒരു കുഞ്ഞിന് ജന്മം നല്‍കിയതാണ് നാസര്‍ ഫൈസിയുടെ ഈ പ്രതികരണത്തിനാധാരം. . ഗര്‍ഭപാത്രം നീക്കാനുള്ള ഘട്ടമെത്തിയപ്പോഴാണ് സഹദിന് കുഞ്ഞ് വേണം എന്ന ആഗ്രഹം പിറന്നത്. സഹദിന്റെ ഭാര്യയായ സിയയാവട്ടെ സ്ത്രീയാകാനുള്ള ശസ്ത്രക്രിയയ്ക് വിധേയയായിരുന്നില്ല. പത്തുമാസം വയറ്റില്‍ ചുമന്ന് കുഞ്ഞിന് ജന്മം നല്‍കിയ സഹദിനെ കുഞ്ഞ് അച്ഛനെന്ന് വിളിക്കും. സിയയായിരിക്കും അമ്മ. എന്നാല്‍ മുലകള്‍ നീക്കം ചെയ്തതിനാല്‍ കുഞ്ഞിനെ മുലയൂട്ടാന്‍ കഴിയില്ലെന്ന നൊമ്പരവുമുണ്ട്.
സഹദിനെ വിമര്‍ശിച്ചുകൊണ്ട് നാസര്‍ ഫൈസി പറയുന്നു:”പെണ്ണിന്റെ സ്തനം മുറിച്ചൊഴിവാക്കിയാല്‍ ആണിന്റെ ഉദരത്തില്‍ ഗര്‍ഭപാത്രം വളരില്ല. ലിംഗം മാറിയെന്ന് പറയുമ്പോഴും ഗര്‍ഭം ധരിച്ചത് പെണ്ണ് തന്നെയാണ്. പേരുകള്‍ മാറ്റിയെഴുതിയാല്‍ ഗര്‍ഭപാത്രം ഉരുണ്ടിറങ്ങി ഇണയുടെ ഉദരത്തില്‍ ഉരുണ്ടുകൂടില്ല.”
കുഞ്ഞിന്റെ ജന്മാവകാശമായ മുലപ്പാല്‍ തടഞ്ഞവര്‍ മനുഷ്യാവകാശ ലംഘനമാണ് നടത്തിയതെന്നും നാസര്‍ ഫൈസി പറയുന്നു. അച്ഛന്‍ കോലം കെട്ടിയ ആ മാതാവ് സുഖമായി പ്രസവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാമെന്നും സഹദിനെ വിമര്‍ശിച്ചുകൊണ്ട് നാസര്‍ ഫൈസി പറയുന്നു. പെണ്‍കോലം കെട്ടുന്നതിന് മുന്‍പ് ആണ് ലിംഗവും വൃഷണവും മുറിച്ചൊഴിച്ചിരുന്നെങ്കില്‍ സംഗതി കാണാമായിരുന്നുവെന്ന് സിയയെയും നാസര്‍ ഫൈസി അധിക്ഷേപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: