മസ്കറ്റ്: കേരളം പ്രതീക്ഷയില്ലാത്ത നാടായി മാറി കൊണ്ടിരിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തക ദയാബായി . മസ്കറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ദയാഭായി. സാമാന്യമായി ജീവിക്കാനുള്ള സാഹചര്യം മനുഷ്യന് കേരളത്തില്‍ ലഭിക്കുന്നില്ലെന്നും ദയാബായി കൂട്ടിച്ചേര്‍ത്തു. ‘വാസ്തവത്തില്‍ ഞാന്‍ കാണുന്ന കേരളം ഒരു ഹോപ്ലെസ് കേസാണ്. ഇവിടെ ഭരണഘടനയുടെ കാര്യങ്ങള്‍ പറഞ്ഞാലും സാമാന്യ മനുഷ്യരെ പിഴുതെറിഞ്ഞ് കോര്‍പ്പറേറ്റ് സെക്ടറുകളുമായി കൂടി പൈസ അക്യുമുലേറ്റ് ചെയ്യുന്ന പണികള്‍ മാത്രമാണ് ചെയ്യുന്നത്. ആര്‍ട്ടിക്കിള്‍ 21 അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം എവിടെ?’ ജനങ്ങളുടെ അടിസ്ഥാന ആവശ്യം അതുമാത്രമാണ്, ദയാബായി പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മുഖ്യമന്ത്രി തന്നോട് സംസാരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് പറഞ്ഞ ദയാബായി കോര്‍പ്പറേറ്റുകള്‍ക്ക് അനുസൃതമായാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ നീക്കിക്കൊണ്ടിരിക്കുന്നത് എന്നും ആരോപിച്ചു. നേരത്തേ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് വേണ്ടി സെക്രട്ടറിയേറ്റിന് മുന്നില്‍ ദയാബായി ഉപവാസ സമരം നടത്തിയിരുന്നു. ദയാഭായിയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍, വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: