പത്തനംതിട്ട : കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരുടെ വിനോദയാത്ര സ്‌പോര്‍സേര്‍ഡ് ആണെന്ന് എംഎല്‍എ കെ.യു. ജനീഷ് കുമാര്‍. വിഷയത്തില്‍ എംഎല്‍എ അപക്വമായാണ് പെരുമാറിയതെന്ന് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ആര്‍. ഗോപിനാഥന്‍ പറഞ്ഞു. ഇതോടെ സിപിഎം സിപിഐ നേതൃത്വം വിഷയത്തില്‍ രണ്ട് തട്ടിലാണെന്ന് വ്യക്തമാവുകയും ചെയ്തിട്ടുണ്ട.
ജനീഷ്‌കുമാര്‍ പ്രതിപക്ഷ എംഎല്‍എയെ പോലെ പെരുമാറി. റവന്യൂ വകുപ്പും സര്‍ക്കാരും മോശമാണെന്ന സന്ദേശം എംഎല്‍എയുടെ പ്രവര്‍ത്തനത്തിലൂടെ ഉണ്ടായത്. ജനീഷ് കുമാറിന്റെ നടപടി ശരിയായിരുന്നോവെന്ന് പരിശോധിക്കാന്‍ സിപിഎമ്മിനോട് ആവശ്യപ്പെടുമെന്ന് സിപിഐ അറിയിച്ചിട്ടുണ്ട്. എന്നാല്‍ എംഎല്‍എ ചെയ്തത് നൂറ് ശതമാനം ശരിയായ കാര്യമാണെന്ന് സിപിഎം ജില്ലാ നേതൃത്വവും അറിയിച്ചു.
അവധിയെടുത്ത് വിനോദയാത്രയ്‌ക്ക് പോയ ജീവനക്കാരെ എഡിഎം സംരക്ഷിക്കുകയാണെന്നും മെഡിക്കല്‍ ലീവെടുത്ത് ജീവനക്കാര്‍ മൂന്നാറില്‍ പാട്ടുപാടി നടക്കുന്നുവെന്നും എംഎല്‍എ പരിഹസിച്ചു. ഒച്ഛാനിച്ചു നില്‍ക്കലല്ല എംഎല്‍എയുടെ പണി. തന്റെ ജോലിയുടെ ഭാഗമാണ് നിര്‍വ്വഹിച്ചത്. സര്‍ക്കാരിന്റെ കാശും വാങ്ങി പാറമട മുതലാളിയുടെ വണ്ടിയില്‍ വിനോദയാത്ര പോയ നെറികേടിനെതിരേ ഏതറ്റംവരെയും പോകും. ജീവനക്കാര്‍ നടത്തിയത് യാത്ര സ്‌പോണ്‍സേര്‍ഡാണെന്നും ജനീഷ് കുമാര്‍ പ്രതികരിച്ചു.. ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോള്‍ എഡിഎം സ്വീകരിച്ചിരിക്കുന്നത്. 21 പേര്‍ അറ്റന്റന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ടിരുന്നു. അത്രയും പേര്‍ അവിടെയുണ്ടായിരുന്നില്ല. മൂവ്‌മെന്റ് രജിസ്റ്റര്‍ താന്‍ പരിശോധിച്ചിട്ടില്ല. ഇത് പരിശോധിക്കാനാി എഡിഎം പരിശോധിക്കാന്‍ വന്നപ്പോള്‍ തന്നെ വിളിച്ചില്ല. പരിശോധന കഴിഞ്ഞ് മടങ്ങിയ എഡിഎം താന്‍ വിളിച്ചപ്പോള്‍ പ്രതികരിച്ചിട്ടില്ല. എഡിഎം തന്നെ അധിക്ഷേപിക്കുകയാണ് ചെയ്തത്. എഡിഎം നടത്തിയിട്ടുള്ള അധിക്ഷേപത്തിനെതിരേ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിക്കും പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂട്ട അവധിയെടുത്തുകൊണ്ടുള്ള ഉല്ലാസയാത്ര ഒരു കാരണവശാലും അനുവദിക്കാന്‍ സാധിക്കില്ല. ആര് സംരക്ഷണം കൊടുക്കുന്നു എന്നതല്ല പ്രശ്‌നം. ജനങ്ങള്‍ക്കുണ്ടായ പ്രശ്‌നത്തില്‍ എംഎല്‍എ ഇടപെട്ടത് നൂറുശതമാനം ശരിയായ കാര്യം തന്നെയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. സംഭവത്തില്‍ വഴിവിട്ട നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നായിരുന്നു കഴിഞ്ഞദിവസം റവന്യൂ മന്ത്രി കെ. രാജന്‍ വ്യക്തമാക്കിയത്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. 42 താലൂക്ക് ഓഫീസ് ജീവനക്കാരാണ് അവധിയെടുത്ത് മൂന്നാറില്‍ വിനോദയാത്രയ്‌ക്ക് പോയത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ തഹസീല്‍ദാറോട് വിശദീകരണം തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: