കൊച്ചി : അനധികൃത സ്വത്ത് സമ്പാദനവും കണ്ണൂരില റിസോര്‍ട്ട് വിവാദത്തിലും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ പാര്‍ട്ടി അന്വേഷണം ഇല്ല. മാധ്യമ വാര്‍ത്തകള്‍ക്കൊന്നും പാര്‍ട്ടി വശംവദരാകില്ല. വിഷയത്തില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം ഉണ്ടാകില്ലെന്നും എം.വി. ഗോവിന്ദന് പ്രതികരിച്ചു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ റിസോര്‍ട്ട് വിവാദം ഉയരുകയും ഇപിയും പി. ജയരാജനും പരസ്പരം കൊമ്പ് കോര്‍ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച് എം.വി. ഗോവിന്ദനോട് ചോദ്യം ഉന്നയിച്ചത്. എന്നാല്‍ വിഷയത്തില്‍ പാര്‍ട്ടി അന്വേഷണം ഏതുമില്ലെന്ന് സംസ്ഥാന സെക്രട്ടറി അറിയിക്കുകയായിരുന്നു.
റിസോര്‍ട്ട് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇ.പി. ജയരാജന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തിന് പിന്നില്‍ ആരാണെന്ന് പരിശോധിക്കണമെന്നുമായിരുന്നു. ഇപിയുടെ വിശദീകരണത്തില്‍ പി. ജയരാജന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.
ഭാര്യ ജോലിയില്‍നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ച പണമാണ് കമ്പനിക്ക് നല്‍കിയത്. മകന് അവന്റെ വരുമാനത്തില്‍നിന്ന് നല്കി. ഇതില്‍ എവിടെയാണ് തന്റെ അനധികൃതസമ്പാദ്യമായി പറയാനുള്ള വിഹിതമുള്ളത്. തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തിനുപിന്നില്‍ ആരാണെന്നാണ് പരിശോധിക്കേണ്ടത്. ഇതെല്ലാം പാര്‍ട്ടി പരിശോധിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും ഇ.പി. ജയരാജന് പറഞ്ഞു. വിഷയത്തില്‍ തുടര്‍നടപടി സെക്രട്ടേറിയറ്റ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: