കൊച്ചി : വണ്ടിയുടെ ഉടമസ്ഥാ അവകാശം സംബന്ധിച്ച വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. എറണാകുളം എടവനക്കാടാണ് സംഭവം. നായരമ്പലം നെടുങ്ങാട് സ്വദേശി സനോജ് (44) ആണ് മരിച്ചത്. സൂഹൃത്ത് അനില്‍ കുമാറാണ് പ്രതി. ഇയാള്‍ പിടിയിലാണ്.
വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം നടക്കുന്നത്. ഇരുവരും തമ്മില്‍ വാഹനം വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം മുന്നേ തന്നെ നിലനിന്നിരുന്നു. അനില്‍കുമാറില്‍ നിന്നും സനോജ് വാഹനം വാങ്ങിയിരുന്നു. എന്നാല്‍ ഇതിനുള്ള വായ്പ മുഴുവന്‍ അടച്ചു തീര്‍ന്നിട്ടും അനില്‍ ഉടമസ്ഥാവകാശം മാറ്റാന്‍ തയ്യാറായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
അനിലിനെ (52) ഞാറയ്‌ക്കല്‍ സി.ഐ. രാജന്‍ കെ. അരമനയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ സനോജിനെ എടവനക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടത് നെഞ്ചിലാണ് സനോജിന് കുത്തേറ്റത്. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: