ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം പാചകവാതക സബ്സിഡിയായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 1,811 കോടി രൂപ. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക വകുപ്പ് സഹമന്ത്രി രാമേശ്വര്‍ ടെലിയാണ് ലോക്സഭയില്‍ ഇക്കാര്യം അറിയിച്ചത്.
2017-18ല്‍ 23,464 കോടി രൂപയും 2018-19ല്‍ 37,209 കോടി, 2019-20ല്‍ 24,172 കോടി, 2020 -21ല്‍ 11,896 കോടി രൂപയാണ് കേന്ദ്രം നല്‍കിയത്. നേരിട്ട് ആനുകൂല്യം കൈമാറ്റം ചെയ്യപ്പെടുന്ന പദ്ധതി പ്രകാരം ഇക്കാലയളവില്‍ കേന്ദ്രം 20,905, 31,539, 2,272, 3,658, 242 കോടി രൂപയും പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം 2,559, 5,670, 1,446, 1,569 കോടി രൂപയുമാണ് കേന്ദ്രം ചെലവഴിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് സബ്സിഡി പ്രകാരം 2020-21ല്‍ 8162 കോടി രൂപ ചെലവഴിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ അവയുടെ വിലയ്ക്കനുസരിച്ചാണ്.
വില ഉയരുന്നുണ്ടെങ്കിലും ഗാര്‍ഹിക എല്‍പിജിയുടെ വില സര്‍ക്കാര്‍ ഫലപ്രദമായി മോഡുലേറ്റ് ചെയ്യുന്നത് തുടരുകയാണ്. പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് ഗാര്‍ഹിക എല്‍പിജി വില്‍പ്പനയില്‍ വന്‍ നഷ്ടമാണുണ്ടായത്. ഇത് പരിഹരിക്കാന്‍ കേന്ദ്രം അടുത്തിടെ ഒറ്റത്തവണ നഷ്ടപരിഹാരമായി 22,000 കോടി രൂപ എണ്ണ വിതരണ കമ്പനികള്‍ക്ക് അനുവദിച്ചിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്ക് 2022-23 വര്‍ഷത്തേക്ക് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 12 റീഫില്ലുകള്‍ വരെ 14.2 കിലോ സിലിണ്ടറിന് സബ്സിഡി 200 രൂപയാണെന്നും മന്ത്രി മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: