തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ ബജറ്റ് നിര്‍ദ്ദേശത്തില്‍ പറയുന്ന അധിക നികുതി ജനങ്ങള്‍ അടയ്ക്കരുതെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. നടപടി വരുകയാണെങ്കില്‍ കോണ്‍ഗ്രസ് സംരക്ഷിക്കും. അധിക നികുതിയില്‍ ഒരു രൂപ പോലും കുറയ്ക്കാത്ത ഉളുപ്പില്ലായ്മയാണ് മുഖ്യമന്ത്രി കാട്ടിയതെന്നും സുധാകരന് പറഞ്ഞു.
അധിക നികുതി സാധാരണക്കാരനെ ബാധിക്കും. റൊട്ടിയില്ലാത്തിടത്ത് കേക്ക് കഴിച്ചോളൂവെന്നാവശ്യപ്പലെട്ട റാണിയെ പോലെയാണ് മുഖ്യമന്ത്രി. ജനകീയ സമരങ്ങള്‍ക്ക് മുമ്പില്‍ ഈ ഏകാധിപതി മുട്ടുമടക്കിയ ചരിത്രവുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളോട് ആയിരം കോടി പിരിക്കാന്‍ പറഞ്ഞിരിക്കുകയാണ്. സാധാരണ ജനങ്ങളുടെ ജീവിതത്തെയാണ് അത് ബാധിക്കുക. മാധ്യമങ്ങളിലെ വാര്‍ത്തകള്‍ കണ്ട് സമരത്തിനിറങ്ങുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. നികുതി വര്‍ധനയില്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: