ശ്രീനഗര്‍: ഓസ്ട്രേലിയയിലും, ലിഥിയം ട്രയാഗിളുകളിലും മാത്രം കണ്ടെത്തിയ ലിഥിയം ശേഖരങ്ങള്‍ ഇന്ത്യയിലെ ശ്രീനഗറിലും കണ്ടെത്തി. വൈദ്യുതവാഹന രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് സന്തോഷവാര്‍ത്തയുമായി എത്തിയത് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആയിരുന്നു. ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാല്‍ ഹൈമന എന്ന പ്രദേശത്താണ് ലിഥിയത്തിന്റെ വന്‍ ശേഖരം കണ്ടെത്തിയിരിക്കുന്നത്. 5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരമാണ് കാശ്മീരി താഴ്വരകള്‍ ഭാരതത്തിനായി കരുതി വച്ചത്.
ഇതാദ്യമായിട്ടാണ് രാജ്യത്ത് ലിഥിയം ശേഖരം കണ്ടെത്തുന്നതെന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യന്‍ മൈന്‍സ് സെക്രട്ടറി വിവേക് ഭരധ്വാജ് പറഞ്ഞു. സ്വര്‍ണം, ലിഥിയം അടക്കം 51 ലോഹ ധാതു നിക്ഷേപങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ട് അതാത് സംസ്ഥാനങ്ങളിലേക്ക് കൈമാറുകയും ചെയ്തു. 51 എണ്ണത്തില്‍ 5 ബ്ലോക്കുകള്‍ സ്വര്ണവുംപൊട്ടാസിയവും, മൊളിബ്ഡിനം തുടങ്ങിയവയാണ് മറ്റുള്ളവ. ജമ്മു കശ്മീര്‍, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, കര്‍ണാടക, ഒഡിഷ, രാജസ്ഥാന്, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലായിട്ടാണ് വിവിധ ലോഹ ധാതു ശേഖരങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇ.വി. ബാറ്ററികളില്‍ ഉപയോഗിക്കുന്ന പ്രഥാനഘടകമായ ലിഥിയത്തിന്റെ ശേഖരം രാജ്യത്ത് കണ്ടെത്തിയതോടെ വൈദ്യുത വാഹനരംഗത്ത് വന്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ രാജ്യത്തെ ആവശ്യങ്ങള്‍ക്കായി ലിഥിയം, നിക്കല്‍, കോബാള്‍ട്ട് തുടങ്ങിയവ ഇറക്കുമതി ചെയ്യുകയാണ് പതിവ്. ഇ.വി. ബാറ്ററികള്‍, മൊബൈല്‍ ഫോണുകള്‍, സോളാര്‍ പാനലുകള്‍ തുടങ്ങിയവയില്‍ ലിഥിയം ഉപയോഗിക്കുന്നുണ്ട്. വന്‍തോതിലുള്ള ഉപയോഗം ഈ മേഖലകളില്‍ നിലവിലുള്ളതുകൊണ്ട് തന്നെ ഈ കണ്ടെത്തലോടെ രാജ്യത്തിന് സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിക്കും. രാജ്യം സ്വയംപര്യാപ്തമാകാന്‍ ഏറ്റവും പ്രധാനപ്പെട്ടത് ധാതുശേഖരം കണ്ടെത്തേണ്ടതുണ്ടെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും ഭരധ്വാജ്, 62ാം സെന്‍ട്രല്‍ ജിയോളജിക്കല്‍ പ്രോഗ്രാമിങ് ബോര്‍ഡ് മീറ്റിങ്ങില്‍ വെച്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: