ജയ്പൂര്‍: മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെ രാജസ്ഥാന് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മുഖ്യമന്ത്രി വായിക്കുന്നത് പഴയ ബജറ്റാണെന്നാരോപിച്ചാണ് ബഹളം. ഇതോടെ പുതിയ ബജറ്റ് ഉദ്യോഗസ്ഥര്‍ എത്തിച്ചതോടെ ബജറ്റ് സാങ്കേതികമായി ചോര്‍ന്നതായി ബിജെപി ആരോപിച്ചു. മുഖ്യമന്ത്രിയല്ലാതെ മറ്റാരുമല്ല ബജറ്റ് കോപ്പി കൊണ്ടുവരേണ്ടതെന്നും പ്രതിപക്ഷം വ്യക്തമാക്കി. 2023-24 ബജറ്റിനു പകരം നഗര തൊഴില്‍, കൃഷി ബജറ്റ് എന്നിവയെക്കുറിച്ചുള്ള മുന്‍ ബജറ്റില്‍ നിന്നുള്ള ഉദ്ധരണികളാണ് ഗെലോട്ട് വായിച്ചത്. 2022-23 ബജറ്റില്‍ അവതരിപ്പിച്ച ആദ്യ രണ്ട് പ്രഖ്യാപനങ്ങള്‍ അദ്ദേഹം നടത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി, സഭയുടെ മുന്നിലേക്ക് കുതിച്ചെത്തി.
താന്‍ അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റ് വായിക്കാതെയും പരിശോധിക്കാതെയും ഒരു മുഖ്യമന്ത്രി നിയമസഭയില്‍ വരുന്നത് എങ്ങനെയാണ്. സംസ്ഥാനം ഭരിക്കുന്നതെന്ന് കാണിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ പറഞ്ഞു. ക്രമസമാധാനം നിലനിര്‍ത്താന്‍ സ്പീക്കര്‍ സി പി ജോഷി അവരോട് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ സഭ അരമണിക്കൂറോളം നിര്‍ത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: