തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിനു നേരെ അതിക്രമം. ഉള്ളുരിലുള്ള വാടകവീടിന്റെ ജനല്‍ ചില്ലു തകര്‍ത്തു.. തറയിലും പരിസരത്തും രക്തക്കറ കിടക്കുന്നുണ്ട്. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രക്തക്കറ കണ്ടത്.
ജനൽ ചില്ല തകർത്തപ്പാൾ അക്രമിയുടെ കൈ മുറിഞ്ഞ് രക്തം വാര്ന്നതാണെന്നാണ് പ്രാഥമിക നിഗമനം. പുറത്തുകൂടി ടെറസിലേയക്കുള്ള പടികളിലും രക്തക്കറയുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി.മെഡിക്കൽ കൊളജ് പൊലീസ് അന്വഷണം തുടങ്ങി. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
. മന്ത്രി തലസ്ഥാനത്ത് വരുമ്പോൾ മാത്രമാണ് ഈ വീട്ടിൽ താമസിക്കാറുള്ളത്. വീടിന് പുറകിലായി കേന്ദ്ര മന്ത്രിയുടെ ഓഫീസും പ്രവർത്തിക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: