ന്യൂദല്‍ഹി:അദാനി ഓഹരികള്‍ ആശങ്കകളുടെ കാര്‍മേഘങ്ങളെ വകഞ്ഞുമാറ്റി ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. അദാനി പോര്‍ട്ട് ബുധനാഴ്ച 9 ശതമാനം കുതിച്ച് 555 രൂപയില്‍ നിന്നും 608രൂപയില്‍ എത്തി. ഏകദേശം 50 രൂപയുടെ വര്‍ധനവാണുണ്ടായത്.
അദാനി പവര്‍ ഏകദേശം അഞ്ച് ശതമാനം കുതിച്ച് 189.90 രൂപയില്‍ ക്ലോസ് ചെയ്തു. അദാനി ട്രാന്സ്മിഷന് ഓഹരിവില ഏകദേശം 4.87 ശതമാനം വര്‍ധിച്ച് 1312 രൂപയില്‍ എത്തി.
അംബുജ സിമന്റില്‍ ഏകദേശം 2.27 ശതമാനം ഉയര്‍ച്ചയുണ്ടായി. ഈ ഓഹരി ഇപ്പോള്‍ 392 രൂപയില്‍ എത്തി. അദാനി വില്‍മര്‍ എന്ന ഓഹരിയുടെ വില അഞ്ച് ശതമാനം കുതിച്ച് 417 രൂപയില്‍ എത്തി.
അദാനി വില്‍മര്‍ എന്ന ഓഹരിയുടെ വില അഞ്ച് ശതമാനം കുതിച്ച് 417 രൂപയില്‍ എത്തി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിവാദത്തിലായ അദാനി എന്റര്‍ പ്രൈസസ് എന്ന ഓഹരിയുടെ വില രണ്ടാം ദിവസമായ ബുധനാഴ്ച 23 ശതമാനം കുതിച്ചുയര്‍ന്നു. ഇന്ന് മാത്രം ഓഹരി വില ഏകദേശം 417 രൂപ കൂടി 2220 രൂപയില്‍ എത്തി. അദാനി എന്റര്‍പ്രൈസസിന്റെ അറ്റാദായത്തില്‍ ഏകദേശം 73 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് ബുധനാഴ്ച പുറത്തുവന്നിരുന്നു. ഇതും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അദാനി ഗ്രൂപ്പിലെ ഏറ്റവും പ്രധാന ഓഹരിയാണ് അദാനി എന്റര്‍ പ്രൈസസ്.
ഇതോടെ സാധാരണനിക്ഷേപകരിലേക്ക് അദാനി ഓഹരികളിലുള്ള ആത്മവിശ്വാസം തിരിച്ചുവരികയാണ്. ആകെയുള്ള 10 അദാനി ഓഹരികളില്‍ ഒമ്പതും കുതിച്ചു. അദാനി ഗ്രീന്‍ മാത്രമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: