തിരുവനന്തപുരം : സംസ്ഥാന ബജറ്റില്‍ കൂട്ടിയ നികുതികള്ക്കൊന്നും ഇളവുണ്ടാകില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ്സ്, ഭൂമിയുടെ ന്യായവില എന്നിവയില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമാകുമെന്നും നിരത്തില്‍ ഇളവ് വരുത്തുമെന്നുമാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ പഞ്ചായത്തുകളില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നികുതിയാണ് വാങ്ങിക്കുന്നത്. കാലോചിതമായ മാറ്റങ്ങളാണ് ഇതില്‍ വരുത്തിയിട്ടുള്ളത്. മദ്യത്തിന് കാലോചിതമായ മാറ്റമാണ് വരുത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി നികുതി വര്‍ധിപ്പിച്ചിട്ടില്ല. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിനാണ് ഈ നികുതി വര്‍ധനവുള്ളത്. സംസ്ഥാനത്ത് കൂടുതലും വില്‍ക്കുന്നത് 500 രൂപയ്ക്ക് മുകളിലുള്ള മദ്യമാണ്. 1000 രൂപയ്ക്ക് മുകളിലുള്ള മദ്യം കേരളത്തില്‍ എട്ട് ശതമാനം മാത്രമാണ് വില്‍ക്കുന്നത്.
പെട്രോളിന്റെ സെസ് ഒരു രൂപ കുറയ്ക്കുമെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം സമരം ചെയ്തത്. മറ്റ് ചര്‍ച്ചകള്‍ക്കൊന്നും പ്രതിപക്ഷം നിന്നിട്ടില്ല. കേരളത്തിന് കിട്ടേണ്ട പണം വെട്ടിക്കുറയ്ക്കുന്നത് കേരളത്തിലെ നിയമസഭയില്‍ ഒരു യുഡിഎഫ് അംഗവും ന്യായീകരിക്കുന്നത് ശരിയല്ല. കേരളത്തിന് ഒന്നും കിട്ടേണ്ട എന്ന നിലപാട് അംഗീകരിക്കാനാവില്ല. കേരളത്തിന് അര്‍ഹമായ വിഹിതം വെട്ടികുറച്ചതിനെ പ്രതിപക്ഷം ന്യായീകരിക്കുന്നു. എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട് 5 കോടിയില്‍ നിന്ന് 6 കോടി ആക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെടുന്നു. ഉള്ളത് തന്നെ കൊടുക്കാനാവാത്ത സ്ഥിതിയാണ്. ഫണ്ട് കൂട്ടണം എന്ന് പറയുന്ന നിങ്ങള്‍ ആണ് വരുമാനം കൂട്ടാന്‍ ഉള്ള സെസ് കുറക്കാന്‍ ആവശ്യപ്പെടുന്നതെന്നും ധനമന്ത്രി പറഞ്ഞു.
1960-70 കാലത്തെ നികുതിയാണ് പലയിടത്തും. തദ്ദേശ നികുതികള്‍ ഒന്നും സംസ്ഥാന സര്‍ക്കാരിന് കിട്ടുന്നതല്ല. കോര്‍ട്ട് ഫീ സ്റ്റാംപ് തുകയുടെ വലിപ്പമല്ല പ്രശ്നം. ആ മേഖലയില്‍ നിന്ന് തന്നെ പരിഷ്കരണം വേണമെന്ന് ആവശ്യം വന്നു. മദ്യവില കഴിഞ്ഞ 2 വര്‍ഷമായി കൂട്ടിയിട്ടില്ല. ആകെ വില്‍ക്കുന്ന നല്ലൊരു ഭാഗവും 500ന് താഴെയാണ്. നികുതി അസാമാന്യ ഭാരം അല്ല. പെന്ഷന് നിര്‍ത്തണോയെന്നും ചോദിച്ച മന്ത്രി കൂട്ടിയ ഒരു നികുതിയും പിരിക്കില്ലെന്ന് പറഞ്ഞു. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: