ബെംഗളൂരു: കാന്താരയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന് റിഷഭ് ഷെട്ടി. കാന്താര 100ാം ദിവസം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ നടന്ന ആഘോഷവേളയിലാണ് റിഷഭ് ഷെട്ടി ഈ പ്രഖ്യാപനം നടത്തിയത്.
കാന്താര രണ്ടാം ഭാഗം 2024ല്‍ പുറത്തിറങ്ങുമെന്നും അത് ലോകമെമ്പാടും റിലീസ് ചെയ്യുമെന്നും റിഷഭ് ഷെട്ടി പറഞ്ഞു. കാന്താര ഒന്നിന്റെ ആദ്യഭാഗമെന്ന നിലയ്ക്കായിരിക്കും കാന്താര 2 വരിക. ഇപ്പോള്‍ നിങ്ങള്‍ കണ്ടത് കാന്താര രണ്ട് ആണെന്നും റിഷഭ് ഷെട്ടി വിശദീകരിച്ചു. .
കാന്താര ഷൂട്ടിംഗിനിടയിലാണ് ഈ ആശയം വന്നത്. കാന്താരയുടെ ചരിത്രം നല്ല സങ്കീര്‍ണ്ണമായ ഒന്നാണ്. കൂടുതല്‍ കാര്യങ്ങള്‍ ഞങ്ങള്‍ അന്വേഷിച്ച് വരികയാണ്. ഗവേഷണം നടന്നുവരികയാണ് എന്നതിനാല്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ വെളിപ്പെടുത്താനാവില്ല.
കാടിന്റെയും ഭൂതകോലത്തിന്റെയും കഥയാണ് കാന്താര. 1870ല്‍ അന്നത്തെ ഒരു ഭൂതകോലം കാട് രാജാവിനൊപ്പമുള്ള ആദിവാസികള്‍ക്ക് കൊടുക്കുന്നു. സമാധാനത്തിന് വേണ്ടി ഇങ്ങിനെ ചെയ്ത് ഭൂതകോലം അപ്രത്യക്ഷമാവുന്നു. പക്ഷെ ആ രാജാവിന്റെ മകന് കൊതിയനാണ്. സ്വത്തിനോട് ആര്ത്തിയുള്ളവനാണ്. അവന് ആ ഭൂമി തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ ഭൂതകോലത്തിന്റെ കോപത്തിന് പാത്രമായി ഇയാള്‍ മരിയ്ക്കുന്നു.
വെറും 16 കോടിയ്ക്ക് നിര്‍മ്മിച്ച ചിത്രം 400 കോടിയാണ് ആഗോള തലത്തില്‍ ഉണ്ടാക്കിയത്. ഈ സിനിമയോടെ കര്‍ണ്ണാടകത്തില്‍ പലയിടത്തും പണ്ട് ഉണ്ടായിരുന്നതും പിന്നീട് മണ്മറഞ്ഞതുമായ ഭൂതകോല ഉത്സവം വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. പഞ്ചുരുളി ദൈവത്തിന്റെ വിശുദ്ധിയാണ് ഈ ചി്രത്തിന്റെ ഒരു ഹൈലൈറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: