തിരുവനന്തപുരം: ഒരു വര്‍ഷം കൂടി സമയം ബാക്കിയിരിക്കേ മേഴ്സിക്കുട്ടന്‍ എന്ന കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം മേഴ്സിക്കുട്ടന്‍ രാജിവച്ചു. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം യു ഷറഫലിയായിരിക്കും പുതിയ പ്രസിഡന്റ്. .
.പക്ഷെ കാലാവധിയ്ക്ക് മുന്‍പ് സ്ഥാനത്ത് നിന്നിറങ്ങേണ്ടി വന്നത് മേഴ്സിക്കുട്ടനെ സംബന്ധിച്ചിടത്തോളം വേദന തന്നെയാണ്. പക്ഷെ അവര്‍ എന്താണ് തന്റെ സ്ഥാനനഷ്ടത്തിന് പിന്നിലെ കാരണങ്ങള്‍ എന്ന് തുറന്നുപറഞ്ഞിട്ടില്ല. പുകച്ചുപുറത്തുചാടിച്ചതാണെന്നും ചിലര്‍ വിമര്‍ശിക്കുന്നു. .
കായിക മന്ത്രി വി അബദ്ുള്‍ റഹ്മാനും മേഴ്സിക്കുട്ടിനും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതികളുണ്ടായിരുന്നു. സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തില്‍ മന്ത്രി അസംതൃപ്തിനായിരുന്നു എന്ന വാര്‍ത്തയാണ് വരുന്നത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന സി പി എം സംസ്ഥാന കമ്മിറ്റി മേഴ്സിക്കുട്ടനെ മാററാന്‍ തിരുമാനിക്കുകയും പിന്നാലെ സര്‍ക്കാര്‍ ഇവരുടെ രാജി ചോദിച്ചുവാങ്ങുകയായിരുന്നു. മേഴ്സിക്കുട്ടന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണമൊന്നും പുറത്തുവന്നിട്ടില്ല. ഈയിടെ കാര്യവട്ടത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തില്‍ ടിക്കറ്റ് വില കുത്തനെ കൂട്ടിയതിനെ ന്യായീകരിച്ചയാളാണ് കായികമന്ത്രി.ഇതേ തുടര്‍ന്ന് ആ മത്സരം കാണികള്‍ വന്‍തോതില്‍ ബഹിഷ്കരിച്ചതോടെ വരുമാനം വല്ലാതെ കുറഞ്ഞുപോയിരുന്നു. ഈ സംഭവം ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായിരുന്നതാണ്.
ഇന്ത്യയില്‍ ആദ്യമായി ലോംഗ് ജമ്പില്‍ ആറ് മീറ്റര്‍ മറികടന്ന വനിതാതാരമാണ് മേഴ്സിക്കുട്ടന്‍. 1981ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അത്ലറ്റിക്സില് ഉദയം കൊണ്ട താരമാണ്. 1982ലെ ഏഷ്യാഡില്‍ ലോംഗ് ജമ്പില്‍ വെള്ളി നേടി. ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡില്‍ ആദ്യമായി മെഡല്‍ നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ താരമാണ്,
മേഴ്സിക്കുട്ടനൊപ്പം സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗങ്ങളോടും രാജിവെയ്ക്കാല് സിപിഎം ആവശ്യപ്പെട്ടതായി അറിയുന്നു. ഇതോടൊപ്പം സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, അംഗങ്ങളായ ജോര്‍ജ് തോമസ്, ഐ.എം. വിജയന്, റഫീഖ്, ഒളിമ്പിക് അസോസിയേഷന് പ്രതിനിധികളായ വി. സുനില്‍കുമാര്‍, എസ്. രാജീവ്, എം.ആര്. രഞ്ജിത് എന്നിവരോടും സ്ഥാനമൊഴിയാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു.
മോദിയുടെ താല്പര്യപ്രകാരം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റായ പി.ടി. ഉഷയുടെ അത്ലറ്റിക് സ്കൂളിനകത്ത് അവിടുത്തെ സിപിഎം ഭരിയ്ക്കുന്ന പഞ്ചായത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ പി.ടി.ഉഷ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു. ഇതിനെതിരെ കായികമന്ത്രി പി.ടി. ഉഷയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ പ്രശ്നത്തിന് ഇത് വരെ പരിഹാരമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: