മുംബൈ: ആദില്‍ ഖാനെ വിവാഹം കഴിച്ച് മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിച്ച് ജീവിതം ആരംഭിച്ച രാഖി സാവന്ത് വഞ്ചന തിരിച്ചറിഞ്ഞതോടെ വിവാഹബന്ധത്തില്‍ നിന്നും പിന്മാറിയതായി പ്രഖ്യാപിച്ചു. രാഖി സാവന്തിനെ വിവാഹം കഴിച്ച് മതം മാറ്റുകയും പേര് ഫാത്തിമ എന്നാക്കി മാറ്റുകയും ചെയ്ത ശേഷം ആദില്‍ ഖാന് മറ്റൊരു സ്ത്രീയുമായി ഒളിച്ചുകഴിഞ്ഞതാണ് രാഖി സാവന്തിനെ പ്രകോപിപ്പിച്ചത്. ആദില്‍ ഖാന് തന്റെ 1.5 കോടി തട്ടിച്ചുവെന്നും രാഖി സാവന്ത് പറഞ്ഞു.
ഇതിനിടെ വിവാഹത്തിന് വേണ്ടി നടി രാഖി സാവന്തിനെ .ആദില്‍ മതം മാറ്റിയിരുന്നു. പേരും മാറ്റി. വിവാഹത്തിന് വേണ്ടി ഫാത്തിമ എന്ന പേരാണ് രാഖി സാവന്ത് സ്വീകരിച്ചത്. ഏഴ് മാസം മുന്‍പ് ആദില്‍ ഖാനുമായി വിവാഹവും നിക്കാഹും നടത്തി എന്നാണ് രാഖി സാവന്ത് പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ രാഖി സാവന്തിന്റെ പൊട്ടിക്കരയുന്ന വീഡിയോ വൈറലായിരുന്നു. തന്റെ വിവാഹബന്ധം അപകടത്തിലാണ് എന്ന് പറഞ്ഞാണ് നടി പൊട്ടിക്കരഞ്ഞത്. രാഖി സാവന്തിനെ വിവാഹം കഴിച്ച ശേഷം ആദില്‍ ഖാന് തനു എന്ന കാമുകിയുമായി ഒന്നിച്ച് കഴിയുകയായിരുന്നു. അതില്‍ നിന്നും പിന്മാറി മടങ്ങിയെത്താന്‍ രാഖി സാവന്ത് പല കുറി അപേക്ഷിച്ചിട്ടും ആദില്‍ ഖാന് മടങ്ങിയില്ല.
ആദില്‍ തന്നെ സ്വീകരിച്ചില്ലെങ്കില്‍ ഈ നിക്കാഹ് ലവ് ജിഹാദ് ആയിരിക്കുമെന്നും രാഖി സാവന്ത് എന്ന ഫാത്തിമ നേരത്തെ താക്കീത് നല്‍കിയിരുന്നു. ഇനിയെന്താണ് രാഖി സാവന്തിന്റെ അടുത്ത നീക്കമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: