കൊച്ചി : റോഡുകളുടെ മോശം അവസ്ഥയില്‍ സര്‍ക്കാരാണോ കോടതിയാണോ വ്യാകുലപ്പെടേണ്ടത്. റോഡിലെ കുഴിയില്‍ വീണ് ആളുകള്‍ മരിക്കുന്ന സംഭവം ഉണ്ടായിട്ടുവരെ നടപടി സ്വീകരിക്കുന്നില്ല. റോഡിലെ കുഴികള്‍ അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും വീണ്ടും ഉത്തരവിറക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍. റോഡിലെ തകരാറുകള്‍ പരിഹരിക്കാത്തത് സംബന്ധിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
റോഡിലെ തകറരാറുകള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിനോടും തദ്ദേശീയ സ്ഥാപനങ്ങളോടും നിരവധി തവണ റിപ്പോര്‍ട്ട് തേടുകയും നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നതാണ്. ഇനിയും ഉത്തരവിറക്കിയിട്ട് കാര്യമില്ല. ഉദ്യോഗസ്ഥര്‍ക്ക് അഹങ്കാരവും ധാര്‍ഷ്ട്യവുമാണ്. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.
റോഡുകളുടെ മോശം സ്ഥിതിയില്‍ കോടതിയാണോ സര്‍ക്കാരാണോ വ്യാകുലപെടേണ്ടത്. എംജി റോഡില്‍ കുഴി തുറന്നു ഇരിക്കുന്നത് ആരുടെ കുറ്റം കൊണ്ടാണ് ജില്ലാ കളക്ടര്‍ എന്ത് ചെയ്തുവെന്നും എന്ത് നടപടി സ്വീകരിച്ചുവെന്ന് പറയാന്‍ പറ്റുമോയെന്നും കോടതി ചോദിച്ചു.
ഒരു ജീവന്‍ പോയിട്ടും ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. മറ്റു രാജ്യങ്ങളില്‍ ആണെങ്കില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി മുടിയും. ഇവിടെ ഒരു റിബണ്‍ കെട്ടി കുഴി മറക്കാന്‍ ശ്രമിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് എന്തൊരു എന്തൊരു അഹങ്കാരവും ധാര്‍ഷ്ട്യവുമാണ്. വിഷയത്തില്‍ ജില്ലാ കളക്ടര്‍ നടപടികല്‍ സ്വീകരിക്കാത്തത് കൊണ്ടാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തും അനാസ്ഥയുണ്ടായിരിക്കുന്നത്. കളക്ടറുടെ റിപ്പോര്‍ട്ട് വന്നശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. വിഷയം വ്യാഴാഴ്ച വീണ്ടും പരിഹരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: