ന്യൂദല്‍ഹി: കേന്ദ്രജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത നാല് ശതമാനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഒരു കോടിയോളം വരുന്ന കേന്ദ്ര ജീവനക്കാര്‍ക്കും കേന്ദ്രപെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ഗുണം ലഭിയ്‌ക്കും.
ഇപ്പോഴുള്ള 38 ശതമാനത്തില്‍ നിന്നും ക്ഷാമബത്ത 42 ശതമാനമായി ഉയര്‍ത്താനാണ് നീക്കം. കേന്ദ്രസര്‍ക്കാര്‍ 2023-34 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ തീരുമാനം.
കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള ലേബര്‍ ബ്യൂറോ പ്രസിദ്ധീകരിക്കുന്ന വ്യവസായ തൊഴിലാളികള്‍ക്കുള്ള ഉപഭോക്തൃവിലസൂചിക കണക്കിലെടുത്താണ് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത കണക്കാക്കുന്നത്.
കേന്ദ്രധനകാര്യമന്ത്രാലയം ഡിഎ കൂട്ടുന്നത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര കാബിനറ്റിന്റെ അംഗീകാരത്തിനയയ്‌ക്കും. 2023 ജനവരി ഒന്നു മുതല്‍ മുന്‍കാലപ്രാബല്യത്തോടെ ഡിഎ വര്‍ധന നടപ്പാക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: