ലഖ്നൗ: ജാതി വാദം ഉയര്‍ത്തി ഹിന്ദുത്വത്തെ ദുര്‍ബ്ബലപ്പെടുത്താനുള്ള ഗൂഢാലോചന ശക്തിപ്പെടുകയാണ്. ബീഹാറില്‍ ലാലു പ്രസാദ് യാദവിന്റെ മകന് ജാതി സെന്‍സസിന് ആഹ്വാനം നല്കിയതുപോലെ ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ തുളസീദാസ് 16ാം നൂറ്റാണ്ടില്‍ എഴുതിയ രാമന്റെ കഥ പറയുന്ന രാമചരിതമാനസിനെതിരെ ബിജെപി വിരുദ്ധര്‍ കലാപം കൂട്ടുന്നു.
ബിജെപിയില്‍ നിന്നും കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന വിമതനേതാവും പിന്നാക്ക വിഭാഗക്കാരനുമായ സ്വാമിപ്രസാദ് മൗര്യയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇക്കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുമെന്ന കണക്കുകൂട്ടലോടെ ബിജെപിയില്‍ നിന്നും മാറി സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന നേതാവാണ് സ്വാമി പ്രസാദ് മൗര്യ.
ഹോളിയ്ക്ക് രാമചരിതമാനസ് കത്തിക്കണമെന്ന ആഹ്വാനം ചെയ്യുക വഴി പിന്നാക്ക വിഭാഗക്കാരെ പ്രകോപിപ്പിക്കുകയായിരുന്നു സ്വാമി പ്രസാദ് മൗര്യ. രാമചരിതമാനസിന്റെ പേജുകള്‍ കത്തിക്കണമെന്ന് ആഹ്വാനം ചെയ്തതിന് സ്വാമി പ്രസാദ് മൗര്യയ്ക്കും മറ്റ് ഒമ്പത് എംഎല്‍എമാര്‍ക്കും എതിരെ കേസെടുത്തിരിക്കുകയാണ്. നിയമവിരുദ്ധമായി കൂട്ടം ചേരല്‍, ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍, ക്രിമിനല്‍ ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് കേസ്. പിന്നാക്ക സമുദായക്കാരെ ജാതിപ്പേര് വിളിക്കുന്നു എന്ന ആരോപണമാണ് സ്വാമി പ്രസാദ് മൗര്യ ഉയര്‍ത്തിയിരിക്കുന്നത്. വൈര്‍ ഉള്‍പ്പെടെയുള്ള മോദി വിരുദ്ധ മാധ്യമങ്ങളും വിവാദം കൊഴുപ്പിക്കാനും രംഗത്തുണ്ട്. 2024ലെ പൊതുതെരഞ്ഞെടുപ്പ് വരുന്നതിന് മുന്‍പ് ജാതിയുടെ പേരില്‍ ഹിന്ദുവിഭാഗത്തില്‍പ്പെട്ടവരെ തമ്മിലടിപ്പിച്ച് പരമാവധി ബിജെപി വോട്ടുകള്‍ ചോര്‍ത്തുക എന്ന ഇടത് ബുദ്ധിജീവികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആസൂത്രണം ചെയ്ത അജണ്ടയാണ് നടപ്പാകുന്നത്.
പിന്നാക്ക വിഭാഗക്കാരോട് പുസ്തകം രചിച്ച തുളസിദാസ് വിവേചനം കാണിച്ചിരിക്കുന്നുവെന്ന ആരോപണമാണ് സ്വാമി പ്രസാദ് മൗര്യയും കൂട്ടരും ആരോപിച്ചിരിക്കുന്നത്. പൊതുവെ ഭക്തകവിയായാണ് തുളസീദാസ് അറിയപ്പെടുന്നത്. ദൈവഭക്തിയ്ക്കും അതിന്റെ ആള് രൂപമായ ശ്രീരാമസ്തുതിക്കും വേണ്ടി കവിതകള്‍ രചിച്ച വ്യക്തിയാണ് തുളസീദാസ്.
രാമചരിതമാനസ് കത്തിക്കുന്നതിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രക്തത്തില്‍ കത്തെഴുതിയിരിക്കുകയാണ് അഖിലേന്ത്യാ ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍. സ്വാമി പ്രസാദ് മൗര്യയ്ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ആവശ്യം. നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് താക്കീത് ചെയ്തിരിക്കുകയാണ് ഹിന്ദു മഹാസഭാ മധ്യപ്രദേശ് യൂണിറ്റ് വൈസ് പ്രസിഡന്റ് രാം ബാബു സെന്‍.
അതിനിടെ നിതീഷ്കുമാര്‍- തേജസ്വി യാദവ് മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായ ചന്ദ്രശേഖറും മനുസ്മൃതി പോലെ രാമചരിത മാനസും കത്തിക്കണമെന്ന ആഹ്വാനവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: