ന്യൂദല്‍ഹി: ബംഗാള്‍ കേന്ദ്രമായി നടന്ന ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്നേതാവുമായ പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന്റെ 6.3 കോടിയുടെ ആസ്തികള്‍ ഇഡി കണ്ടുകെട്ടി. . സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷക കൂടിയാണ് നളിനി ചിദംബരം. ബംഗാളിലെ മുന്‍ മുന്‍ സി പി എം എം എല്‍ എ ദേവേന്ദ്രനാഥ് ബിശ്വാസിന്റെ സ്വത്തുക്കളും കണ്ടുകെട്ടി.
നളനി ചിദംബരം, മുന്‍ സി പി എം എം എല്‍ എ ദേവേന്ദ്രനാഥ് ബിശ്വാസ്, അസം മന്ത്രി അഞ്ജാന്‍ ദത്ത എന്നിവരുടെ ചേര്‍ന്നുള്ള 6.3 കോടി വരുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇതില്‍ 3 കോടിയുടെ സ്ഥാവര സ്വത്തും മറ്റൊരു 3.3 കോടിയുടെ ജംഗമസ്വത്തുക്കളുമാണ്. ഈ കേസുമായി ബന്ധപ്പെട്ട് 600 കോടി രൂപയുടെസ്വത്തുക്കള്‍ ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഈ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ഏതാണ്ട് 3000 കോടിയലധികം രൂപയുടെ തട്ടിപ്പ് നടന്ന ശാരദാ ചിട്ടിഫണ്ട് കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കമുള്ളവര്‍ക്കെതിരെ വന്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: