തിരുവനന്തപുരം : ധനപ്രതിസന്ധി എന്ന പേരില്‍ സര്‍ക്കാര്‍ നികുതിക്കൊള്ള നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് പിന്നാലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നികുതി വര്‍ധനവുകള്‍ അശാസ്ത്രീയമാണെന്നും വിഡി സതീശന് വിമര്‍ശിച്ചു.
വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ പെട്രോളിനും ഡീസലിനും സെസ് പിരിക്കുന്നു. മദ്യത്തിന് സെസ് കൂട്ടുന്നത് ഗുരുതരമാണ്. നികുതി വര്‍ധനയ്ക്കെതിരെ യുഡിഎഫ് പ്രത്യക്ഷസമരത്തിന് ഇറങ്ങുമെന്നും സതീശന് പ്രഖ്യാപിച്ചു. മദ്യത്തിന് വിലക്കയറ്റമുണ്ടാകുമ്പോള്‍ ആളുകള്‍ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സാമൂഹിക സുരക്ഷാ പെന്ഷന് വര്‍ധിപ്പിക്കാതെയാണ് സെസ് ഏര്‍പ്പെടുത്തുന്നത്.
കിഫ്ബിയുടെ പ്രസക്തി പൂര്‍ണമായും നഷ്ടപ്പെട്ടു. കിഫ്ബി പ്രഖ്യാപനങ്ങള്‍ ബജറ്റിനകത്തേക്ക് വന്നു. പിന്നെ എന്തിനാണ് കിഫ്ബിയെന്നും സതീശന് ചോദിച്ചു. നികുതി വര്‍ധിപ്പിച്ചത് സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം ഉണ്ടാക്കും. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. ബജറ്റിലെ കേരളാ മോഡല്‍ വായ്ത്താരികള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല. സര്‍ക്കാരിന് സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചറിയില്ലെന്ന് സംശയമുണ്ട്. കൈ വയ്ക്കാന്‍ പറ്റുന്ന ഇടങ്ങളില്‍ എല്ലാം സര്‍ക്കാര്‍ കൊള്ളയടിയാണ്. ന്യായ വില കൂട്ടിയതിന് ശാസ്ത്രീയത ഇല്ല. കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും വലിയ നികുതി കൊള്ളയാണുണ്ടായതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: