അബുദാബി: അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ടേക്ക് ഓഫ് ചെയ്തയുടന്‍ എഞ്ചിനില്‍ തീപിടിത്തം കണ്ടതിനെ തുടര്‍ന്ന് തിരികെ വിമാനത്താവളത്തില്‍ ഇറക്കിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
ഡിജിസിഎയുടെ കണക്കനുസരിച്ച് വിമാനം പറന്നുയരുമ്പോള്‍ 184 യാത്രക്കാരുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്ത് 1,000 അടി ഉയരത്തില്‍ കയറിയ ഉടന്‍ പൈലറ്റ് എഞ്ചിനില്‍ തീപിടുത്തം കണ്ടെത്തുകയും അബുദാബി വിമാനത്താവളത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസ് ബി7 37-800 വിമാനമാണ് അബുദാബി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: