തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മണിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച് യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്.
ഞാനും നിന്നെപ്പോലൊരു പുല്‍ച്ചാടി……. എന്ന തലവാചകത്തോടെയാണ് എബിവിപി മുന്‍ ദേശീയ സെക്രട്ടറികൂടിയായ ശ്യാം രാജ് ഫേസ്ബുക്കില്‍ മണിയോടെപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. വനവാസി വിഭാഗത്തില്‍ പെട്ടയാളാണ് ശ്യാംരാജും. കേരളത്തിലെ യുവജനനേതാക്കളില്‍ ദേശീയതലത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്ന ഏകവ്യക്തിയും ശ്യാംരാജാണ്. മോഹന്‍ലാല്‍ നായകനായി 2006 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഫോട്ടോഗ്രാഫര്‍. ചിത്രം പരാജയമായിരുന്നെങ്കിലും മണിക്ക് ബാലതാരത്തുനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പി്ന്നീട് സനിമാ ലോകം അവഗണിച്ച മണിക്ക് പി്ന്തുണ വേണമെന്നും മലയാള സിനിമയില്‍ മറ്റൊരു മണി കൂടി വരേണ്ടതുണ്ടെന്നും ശ്യാംരാജ് ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഞാനും നിന്നെപ്പോലൊരു പുല്‍ച്ചാടി…….
ആക്ടര്‍ മണിയോടൊപ്പം.
ഫോട്ടോഗ്രാഫര്‍ സിനിമയില്‍ ലാലേട്ടനോടൊപ്പം ആടിപ്പാടി നടന്ന മണിയെന്ന വയനാടന്‍ ആദിവാസി ബാലനെ പ്രേക്ഷകര്‍ മറക്കാനിടയില്ല…. ആദ്യ സിനിമയില്‍ തന്നെ മികച്ച ബാല താരത്തിനുള്ള അവാര്‍ഡും ലഭിച്ചു.
കാലം കടന്നു.കബനീനദിയിലൂടെ വെള്ളം ഒരുപാടൊഴുകി.മണി യുവാവായി, വിവാഹിതനായി, നാല് കുട്ടികളുടെ പിതാവുമായി….
സിനിമയില്‍ നിലനില്ക്കാന് കഴിവ് മാത്രം പോരല്ലോ?
സ്വയം പ്രൊമോട്ട് ചെയ്യുവാനറിയാത്ത, വ്ളോഗര്‍മാരെക്കൊണ്ട് വീഡിയോ ചെയ്യിക്കാനറിയാത്ത, ലക്ഷങ്ങള്‍ കൊടുത്ത് ഓണ്‍ലൈന്‍ മീഡിയകളില്‍ പബ്ലിസിറ്റി നല്കാന് സാധിക്കാത്ത മണി പതിയെ സിനിമയില്‍ നിന്നുമകന്നു. പ്രാരാബ്ദങ്ങള്‍ ആ നടനെ കൂലിപ്പണിക്കാരനാക്കി മാറ്റി… ഇടവേളകളില്‍ അടയ്ക്ക പറിയ്ക്കാനും, കാപ്പിക്കുരു പറിയ്ക്കുവാനും പോയി……
ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം ഉടലാഴം എന്ന സിനിമയിലും ചില വെബ് സീരീസുകളിലും വേഷം ലഭിച്ചു.ലഭിച്ച വേഷങ്ങള്‍ മനോഹരമാക്കിയെങ്കിലും മണി ഇനിയും ശ്രദ്ധിയ്ക്കപ്പെടേണ്ടതുണ്ട്……..
പ്രിവിലേജുകള്‍ വലിയൊരു പ്രശ്നമാണ്.പ്രിവിലേജുകളില്ലെങ്കിലും മണിയ്ക്ക് അസാമാന്യ കഴിവുണ്ട്. ഈയൊരു ചുറ്റുപാടില്‍ നിന്നും മോഹന്‍ലാല്‍ എന്ന മഹാനടനോടൊപ്പം അഭിനയിക്കുവാനും,സംസ്ഥാന അവാര്‍ഡ് നേടുവാനുമുള്ള പ്രാപ്തിയുണ്ടെങ്കില്‍ മണിയില്‍ പ്രതിഭയുണ്ട്,അതിനുമപ്പുറം അവനില്‍ ഒരു പോരാളിയുണ്ട്…..
ആ പോരാളിയ്ക്ക് നിങ്ങളുടെ, നമ്മുടെ പിന്തുണയുടെ ആവശ്യമുണ്ട്.മലയാള സിനിമയില്‍ മറ്റൊരു മണി കൂടി വരേണ്ടതുമുണ്ട്.
ഈ പോസ്റ്റ് കാണുന്ന ഓരോരുത്തരും മണിയെ പിന്തുണയ്ക്കേണ്ടതുണ്ട്…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: