കൊച്ചി:”ഉണ്ണി മുകുന്ദന്റെ സിനിമയെ ഇകഴ്‌ത്തുന്നതിന് പിന്നിൽ ഒരു അജൻഡയുണ്ട്. താരമായി ഉയർന്നു വരുന്ന ഉണ്ണി മുകുന്ദനെ തകർക്കുക എന്നത് തന്നെയാണ് ഇത്തരം വ്ളോഗേഴ്സിന്റെ അജണ്ട.” – സംവിധായകന്‍ അഖില്‍ മാരാര്‍ പറയുന്നു. മാളികപ്പുറം എന്ന സിനിമയുടെ വന്‍സാമ്പത്തിക വിജയത്തെ തുടര്‍ന്ന് നടന്‍ ഉണ്ണി മുകുന്ദനെതിരെ വിമര്‍ശനങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് ഒരു ടിവി ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു അഖില്‍ മാരാര്‍.
ഉണ്ണി മുകുന്ദനെയും മാളികപ്പുറത്തെയും മോശമായി ചിത്രീകരിച്ച യൂട്യൂബ് വ്ളോഗറെ കടുത്ത ഭാഷയില്‍ ഉണ്ണി മുകുന്ദന്‍ വിമര്‍ശിച്ചതിനെതിരെ ധാരാളം വാര്‍ത്തകള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നു. ഇത് സൂപ്പര്‍താര പദവിയിലേക്ക് ഉയരുന്ന, പ്രത്യേകിച്ചും ഹിന്ദുത്വ പശ്ചാത്തലം ഉയര്‍ത്തിപ്പിടിച്ച് സംസാരിക്കുന്ന ഉണ്ണി മുകുന്ദനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
“കേരളത്തിലെ എല്ലാ വ്ളോഗേഴ്സിനെയും വിമർശിക്കാൻ സാധ്യമല്ല. നാട്ടിൽ മുല്ല പോലുള്ള നല്ല സുഗന്ധമുള്ള പൂക്കൾ മാത്രമല്ല, സഹിക്കാൻ കഴിയാത്ത ശവംനാറി പൂക്കളുമുണ്ട്. സിനിമ ഉണ്ടാക്കുന്നത് പരിപ്പുവട ഉണ്ടാക്കുന്ന തരത്തിൽ ലളിതമായ കാര്യമാണെന്നാണ് ചിലർ പറയുന്നത്. നാലു വർഷങ്ങൾക്ക് മുമ്പ് മാളികപ്പുറത്തിന്റെ തിരക്കഥയുമായി മറ്റൊരു സംവിധായകനെ കണ്ട വ്യക്തിയാണ് അഭിലാഷ്. അന്ന് ഉണ്ണിമുകുന്ദനെ ഈ സിനിമയുടെ ഭാഗമാക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ട് പോലുമില്ല. മറ്റുള്ള പലരുടെയും അടുത്ത് സംസാരിച്ച് അവസാനമാണ് ഉണ്ണി മുകുന്ദൻ എന്ന താരത്തെ സമീപിക്കുന്നത്. ഗുജറാത്തിലെ പഠനം കഴിഞ്ഞ് സിനിമയോടുള്ള ആഗ്രഹത്തിന്റെ പുറത്ത് നാട്ടിൽ വന്ന് കഷ്ടപ്പെട്ട് താരമായും നടനായും മാറിയ ഉണ്ണി മുകുന്ദനെക്കാളും കഷ്‌ടപ്പാടാണോ, ഒരു മെയിൽ ഐഡിയും ഉണ്ടാക്കി യൂട്യൂബ് ചാനലും തുടങ്ങി വെറുതെ ഇരുന്ന് തെറി പറയുന്നവർക്ക്”- അഖില്‍ മാരാര്‍ ചോദിക്കുന്നു.
“സീക്രട്ട് ഏജന്റ്, അശ്വന്ത് കോക്ക് പോലുള്ള യൂട്യൂബേഴ്സ് എന്താണ് ചെയ്യുന്നത്. മലയാള സിനിമയെ ഉദ്ധരിക്കാൻ വേണ്ടി ഇറങ്ങിയേക്കുക എന്ന ചിന്തയിലാണ് ഇവർ. നിരന്തരം വ്യക്തിഹത്യ ചെയ്യുമ്പോൾ ആരാണെങ്കിലും തെറി പറഞ്ഞു പോകും. അതു തന്നെയെ ഉണ്ണി മുകുന്ദൻ ചെയ്തൊള്ളു. വളർത്തു ദോഷമെന്ന് പറഞ്ഞാൽ അത് മാതാപിതാക്കളെ അവഹേളിക്കുക തന്നെയാണ്. അത് കേൾക്കുമ്പോൾ ഉണ്ണി മുകുന്ദനെ പോലുള്ളവർ പ്രതികരിച്ചെന്നിരിക്കും. സിനിമകൾ തരത്തിലുള്ളതാണ്. മാളികപ്പുറം ഒരു ഭക്തി സിനിമയാണ്. സ്വഭാവികമായും സിനിമയുടെ പ്രമോഷനും അത്തരത്തിൽ ആയിരിക്കും. ഒരു സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള എല്ലാം അതിലെ അഭിനേതാക്കൾ ചെയ്യണം. അതു തന്നയെ ഉണ്ണി മുകുന്ദനും ചെയ്തൊള്ളു.” – ഉണ്ണി മുകുന്ദന്‍ പറയുന്നു.
മാളികപ്പുറം എന്ന സിനിമയ്‌ക്കെതിരെ റിവ്യൂ ഇട്ടതിന് ഒരു യൂട്യൂബറെ ഫോണിൽ വിളിച്ച് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞു എന്നതാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത. ഉണ്ണി മുകുന്ദൻ ചീത്ത വിളിച്ചത് സീക്രട്ട് ഏജൻ്റ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ സായി കൃഷ്ണയെയാണ്. യൂട്യൂബർ പറയുന്നത് ഈ സിനിമയെ വിമർശിച്ചതിന് തന്നെ ഉണ്ണിമുകുന്ദൻ തെറിവിളിച്ചെന്നാണ്. എന്നാൽ മനപൂര്‍വ്വം ഉണ്ണി മുകുന്ദനെ പ്രകോപിപ്പിക്കാന്‍ സായി കൃഷ്ണ വ്യക്തിപരമായി ആക്രമിക്കുകയായിരുന്നെന്നും, സിനിമയിൽ അഭിനയിച്ച കുട്ടിയെയും തന്റെ മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള സംസാരിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് ഉണ്ണി മുകുന്ദന്റെ വിശദീകരണം. അതുകൊണ്ടാണ് രൂക്ഷമായി പ്രതികരിക്കേണ്ടി വന്നതെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: