കോട്ടയം: കാലങ്ങളായി റബ്ബര്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്ന കോംപൗണ്ട് റബ്ബറിന്റെ ഇറക്കുമതി ചുങ്കം 10% നിന്ന് 25% ലേക്ക് ഉയര്‍ത്തിയതോടുകൂടി കേന്ദ്ര സര്‍ക്കാരിനെതിരെ ഉന്നിയിച്ച ആരോപണങ്ങള്‍ എല്ലാം തന്നെ വെള്ളത്തില്‍ വരച്ച വര പോലെയായെന്ന് റബ്ബര്‍ ബോര്‍ഡ് അംഗവും ബിജെപി മധ്യ മേഖല പ്രസിഡന്റ് മായ എന്‍. ഹരി.
ഒടുവില്‍ വന്ന ആരോപണം റബ്ബര്‍ ബോര്‍ഡ് നിര്‍ത്തലാക്കാന്‍ പോകുന്നു എന്ന് പറഞ്ഞായിരുന്നു. റബ്ബര്‍ ബോര്‍ഡ് ഗ്രാന്‍ഡായി ചോദിച്ചിരുന്നത് 269 കോടി രൂപയാണ് , ഒരു മാറ്റവും വരുത്താതെ ആ തുക തന്നെ അനുവദിച്ചു തന്നിരിക്കുന്നു.
കോംപൗണ്ട് റബ്ബര്റിന്റെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചത് റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായ നടപടിയാണന്ന് പ്രതിപക്ഷത്തിന് പറയേണ്ടി വന്നു.
ഇനിയെങ്കിലും പ്രതിപക്ഷ കക്ഷികള്‍ അടിസ്ഥാനപരമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും ബഡ്ജറ്റില്‍ ശക്തമായ നടപടിയെടുത്ത കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ നേരുന്നതായും എന്‍. ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: