തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് ചിന്ത ജെറോം തുടരുന്നത് കേരളത്തിലെ യുവജനങ്ങൾക്ക് അപമാനകരമെന്ന് എബിവിപി ദേശീയ നിർവാഹക സമിതി അംഗം ഇ യു ഈശ്വരപ്രസാദ്. ശമ്പളം ചോദിച്ചു വാങ്ങുവാനും പ്രസംഗിക്കാനും മാത്രം ഇങ്ങനെ ഒരു അധ്യക്ഷയെ കേരളയുവത്വം ചുമക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലാണ് അദ്ദേഹം പ്രതികരണം പങ്കുവെച്ചത്. യുവജനകമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ 50,000 രൂപ വീതം ശമ്പളം പറ്റിയിരുന്ന ചിന്ത ജെറോം ഈയിടെ ശമ്പലം ഒരു ലക്ഷമാക്കി ഉയര്‍ത്തിയതിനെ തുടര്‍ന്ന് മുന്‍കാല പ്രാബല്യത്തോടെ മാസം തോറും 50,000 രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ചെലവ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന സര്‍ക്കാര്‍ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപയാണ് ചിന്ത ജെറോമിന് നല്‍കിയത്. താന്‍ ആവശ്യപ്പെട്ടിട്ടല്ല ശമ്പളകുടിശ്ശിക സര്‍ക്കാര്‍ നല്‍കിയതെന്ന് .ചിന്ത ജെറോം വാദിച്ചെങ്കിലും ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടുള്ള ചിന്ത ജെറോമിന്റെ കത്ത് പുറത്ത് വന്നത് നാണക്കേടായി.
അതിന് പിറകെയാണ് ചിന്ത ജെറോം ഇംഗ്ലീഷ് സാഹിത്യത്തില്‍ നേടിയ ഡോക്ടറേറ്റ് ബിരുദപ്രബന്ധത്തില്‍ ഒട്ടേറെ അബദ്ധങ്ങള്‍ ഉള്ളതായി വാര്‍ത്ത പുറത്തുവന്നത്. അതില്‍ പ്രധാനമായ ഒന്ന് വാഴക്കുല എന്ന കൃതി വൈലോപ്പിള്ളി എഴുതിയതാണ് എന്ന് പരാമര്‍ശമാണ്. ഒരുവിധം കമ്മ്യൂണിസ്റ്റുകാര്‍ക്കും വാഴക്കുല എഴുതിയത് ചങ്ങമ്പുഴ ആണെന്ന് അറിയാമെന്നിരിക്കെയാണ് ചിന്ത ജെറോം ഈ പരമാബദ്ധം വിളമ്പിയത്.
ഇതേ തുടര്‍ന്ന് ഇവരുടെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന ആവശ്യം ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴയും ഇടത് എഴുത്തുകാരി കെ. ശാരദക്കുട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദം ദിവസങ്ങളായി തുടരുന്നുവെങ്കിലും ഇടത് പക്ഷ സാംസ്കാരിക നായകര്‍ ആരും ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ ഈ പ്രബന്ധം ഗഹനമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഇടത്പക്ഷ വെബ്സൈറ്റായ ബോധി കോമണ്‍സ് പ്രസിദ്ധീകരിച്ച ലേഖനമാണെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യം കേരള സര്‍വ്വകലാശാലയോട് പരാതിയായി ഉന്നയിക്കുമെന്ന് സേവ് യൂണിവേഴ്സിറ്റി ഫോറം രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: