തിരുവനന്തപുരം: ആധുനിക ശാസ്ത്രവും സനാതനധര്‍മ്മവും പറയുന്നത് ഒന്നാണെന്ന് കവി ശ്രീകുമാരന്‍തമ്പി. സനാതന ധര്‍മ്മം അന്ധവിശ്വാസമെന്ന് പറയുന്നവര്‍ വിവരദോഷികളാണെന്നും ആരൊക്കെ ബഹിഷ്കരിച്ചാലും സനാതനധര്‍മ്മത്തില്‍ നിന്ന് തന്നെ മാറ്റാനാകില്ലെന്നും കവി ശ്രീകുമാരന്‍തമ്പി പറഞ്ഞു
കേരള സാഹിത്യ അക്കാദമി ചെയര്മാന് കെ.സച്ചിദാനന്ദനെതിരെ രൂക്ഷവിമര്‍ശനവും ശ്രീകുമാരന്‍ തമ്പി നടത്തി. ഹിന്ദു കോണ്‍ക്ലേവിനെയും അതില്‍ പങ്കെടുക്കുന്നവരെയും ബഹിഷ്കരിക്കണമെന്ന് സച്ചിദാനന്ദന് സമൂഹമാധ്യമത്തില്‍ എഴുതിയതിനു മറുപടിയായാണ് കോണ്‍ക്ലേവില്‍ ‘ആര്‍ഷ ദര്‍ശന’ പുരസ്കാരം ഏറ്റുവാങ്ങിയ ശ്രീകുമാരന്‍തമ്പിയുടെ പ്രതികരണം. ‘അത്ഭുതപ്പെടുത്തുന്ന പ്രസ്താവനയാണ് സ്വയം പ്രഖ്യാപിത അന്തര്‍ദേശീയ കവിയില്‍ നിന്നുണ്ടായിരിക്കുന്നത്. ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്ന എല്ലാ എഴുത്തുകാരെയും ബഹിഷ്കരിക്കണം എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഇവിടെയുള്ള എന്റെയും വി.മധുസൂദനന് നായരുടെയും കൈതപ്രത്തിന്റെയും അവസ്ഥ വളരെ കഷ്ടത്തിലാകും. ഏതായാലും ഞങ്ങള്‍ക്ക് ഞങ്ങളെ ബഹിഷ്കരിക്കാനാവില്ലല്ലോ. ഞങ്ങള്‍ക്കു സ്വയം പാടാമല്ലോ. സനാതന ധര്‍മം അന്ധവിശ്വാസമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍, അത് എത്ര വലിയ വലിയ കവിതയെഴുതിയ ആളാണെങ്കിലും ശുദ്ധ വിവരദോഷിയാണ്. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നു പറയുന്നതിലും വലിയ സോഷ്യലിസവും കമ്യൂണിസവുമില്ല’ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
‘ആര്‍ഷ ദര്‍ശന’ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്കു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമ്മാനിച്ചു. കെഎച്ച്എന്‍എ പ്രസിഡന്റ് ജി.കെ.പിള്ള അധ്യക്ഷത വഹിച്ചു. കുമ്മനം രാജശേഖരന്, വി. മധുസൂദനന് നായര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹിന്ദു പാര്‍ലമെന്റ് നേതൃ സമ്മേളനത്തില്‍ ചെയര്മാന് മാധവന് ബി. നായര്‍ അധ്യക്ഷത വഹിച്ചു. ശാന്താനന്ദ മഹര്‍ഷി സമാപന പ്രഭാഷണം നടത്തി. പ്രഫഷനല്‍ വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പുകള്‍ വിതരണം ചടങ്ങില്‍ ഡോ രാംദാസ് പിള്ള അധ്യക്ഷം വഹിച്ചു ചെയ്തു. സമാപന സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: