തിരുവനന്തപുരം : യുവജനകമ്മിഷന് അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ പിശകുമായി ബന്ധപ്പെട്ട് അന്വേഷണം തടത്തണമെന്ന് ആവശ്യം. വാഴക്കുല എന്ന കവിതാ സമാഹാരം രചിച്ചത് വൈലോപ്പിള്ളിയെന്ന് തെറ്റായി രേഖപ്പെടുത്തിയതില്‍ പിഎച്ച്ഡി പ്രബന്ധം പുന പരിശോധിക്കണമെന്നാവശ്യപ്പെട്് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി കേരളാ സര്‍വ്വകലാശാല വിസിക്ക് നിവേദനം നല്കി.
പ്രബന്ധത്തിലെ പിശകുണ്ടായിട്ടും നടപടിയൊന്നും ഉണ്ടാകാതിരുന്നതില്‍ അന്വേഷണം വേണമെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കേരള സര്‍വകലാശാലയോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അടുത്ത ദിവസം തന്നെ ഗവര്‍ണര്‍ക്ക് ഉള്‍പ്പടെ പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന വിഷയത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലായിരുന്നു ചിന്തയുടെ ഗവേഷണം. ഇതില്‍ ചങ്ങമ്പുഴയുടെ ‘വാഴക്കുല’ എന്ന കവിതാസമാഹാരം വൈലോപ്പിള്ളിയുടേതാണെന്ന് പറയുന്ന ചിന്തയുടെ പ്രബന്ധത്തില്‍ വൈലോപ്പിള്ളിയുടെ പേരുപോലും അക്ഷരത്തെറ്റോടെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ‘വൈലോപ്പള്ളി’ എന്നാണ് പ്രബന്ധത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച പ്രബന്ധത്തിന് 2021ലാണ് സര്‍വ്വകലാശാല പിഎച്ച്ഡി നല്‍കിയിരുന്നത്. കേരള സര്‍വകലാശാല മുന്‍ പിവിസി ഡോ. പി.പി. അജയകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു ചിന്ത ഗവേഷണം നടത്തിയത്. പ്രബന്ധത്തില്‍ ഗുരുതര പിശകുകളുണ്ടെങ്കിലും മേല്‍നോട്ടം നല്കിയ അധ്യാപകനോ മൂല്യനിര്‍ണയം നടത്തിയവരോ ഇക്കാര്യം കണ്ടെത്തിയില്ല.
അതേസമയം ഗവേണ വിവാദത്തില്‍ പ്രതികരിക്കാന്‍ ചിന്ത ഇതുവരെ തയ്യാറായിട്ടില്ല. പ്രബന്ധത്തിന്റെ കോപ്പി തന്റെ വീട്ടില്‍ ഉണ്ടെന്നും അത് പരിശോധിച്ചശേഷം മറുപടി നല്‍കാമെന്നും പറഞ്ഞ് മാധ്യമങ്ങളില്‍ നിന്നും ഒഴിവായതല്ലാതെ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: