തിരുവനന്തപുരം: ശബരിമലയിലെ ഈ സീസണിലെ നടവരവ് ഇതുവരെ എണ്ണി തിട്ടപ്പെടുത്തിയത് 351 കോടി രൂപ. നാണയത്തിന്റെ നാലില്മൂന്ന്ഭാഗം ഇനിയും എണ്ണിത്തിട്ടപ്പെടുത്താനുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എസ്. അനന്തഗോപന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
75 ദിവസമായി ജീവനക്കാര്‍ തുടര്‍ച്ചയായി ജോലി ചെയ്യുകയാണ്. വിശ്രമം ആവശ്യമാണ്. ഇന്നു മുതല്‍ അവധി നല്‍കും. ബാക്കിയുള്ള നാണയങ്ങള്‍ ഫെബ്രുവരി 5 മുതല്‍ എണ്ണിത്തുടങ്ങും. നാണയങ്ങളുടെ വലുപ്പത്തില്‍ വ്യത്യാസം വന്നതോടെ എണ്ണുന്നതിന് നിലവിലുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് പരിമിതിയുണ്ട്.
സെന്‍സര്‍ ഉപയോഗിച്ച് നാണയങ്ങള്‍ തിട്ടപ്പെടുത്തുന്ന യന്ത്രങ്ങള്‍ അടുത്ത സീസണില്‍ വാങ്ങും. നിലവില്‍ ദേവസ്വംബോര്‍ഡിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ല. എന്നാല്‍ കോടതിയില്‍ നിന്ന് അത്തരത്തില്‍ നിര്‍ദേശം ഉണ്ടായാല്‍ നടപ്പാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: