ചെന്നൈ : ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഈറോഡിന് അടുത്തുള്ള ഒക്കിയം സര്‍ക്കാര്‍ സ്കൂള്‍ മൈതാനിയില്‍ അടിയന്തിര ലാന്‍ഡിങ് നടത്തി. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഈറോഡ് കടമ്പൂരിലായിരിലെ ആദിവാസി മേഖലയില്‍ ഹെലിക്കോപ്റ്റര്‍ ഇറക്കുകയായിരുന്നു.
ബെംഗളൂരുവില്‍ നിന്ന് തിരുപ്പൂരിലെ കാംഗേയത്തിലേക്ക് പോവുകയായിരുന്നു. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. യാത്രാമധ്യേ കാലാവസ്ഥ പ്രതികൂലമായതോടെ ഒക്കിയം സ്കൂള്‍ മൈതാനിയില്‍ ഇറക്കുകയായിരുന്നു. പിന്നീട് കലാവസ്ഥാ അനുകൂലമായെന്ന് വിലയിരുത്തലില്‍ 11.15നാണ് ഹെലിക്കോപ്റ്റര്‍ തിരിച്ചുപോയതായി ഈറോഡ് പോലീസ് അറിയിച്ചു.
ശ്രീ ശ്രീ രവിശങ്കറിനെ കൂടാതെ മൂന്ന് പേര് കൂടി ഹെലികോപ്റ്ററിലുണ്ടായിരുന്നു. ശ്രീ ശ്രീ രവിശങ്കറും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നവരുമെല്ലാം സുരക്ഷിതരാണ്. കാലാവസ്ഥ മെച്ചപ്പെട്ടതോടെയാണ് രവിശങ്കറും സംഘവും തിരുപ്പൂരിലേക്ക് തിരിച്ചതെന്നും കളക്ടര്‍ എം.ആര്.എച്ച്. കൃഷ്ണനുണ്ണി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: