ചെന്നൈ: ജെഎന്‍യുവില്‍ ജനം ടിവി വാര്‍ത്ത സംഘത്തിന് നേരെ ഉണ്ടായ ഇടത് യുവജന സംഘടനകളുടെ ആക്രമണത്തെ അപലപിച്ച് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച കേന്ദ്രമന്ത്രി പ്രതികളെ ഉടന്‍ പിടികൂടണമെന്നും മാധ്യമങ്ങള്‍ക്ക് നേരെ ജെഎന്‍യുവില്‍ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നിരന്തരം പ്രസംഗിക്കുന്നവരുടെ തനിനിറം എന്തെന്ന് വീണ്ടും തെളിഞ്ഞെന്നും മന്ത്രി പറഞ്ഞു. ഇടത് അവസരവാദവും അസഹിഷ്ണുതയും വ്യക്തമാക്കുന്നതാണ് അക്രമസംഭവങ്ങള്‍. ദേശവിരുദ്ധ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്ന യുവജന സംഘടനകളെ നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: