ഹണഭോപ്പാല്‍: രാജ്യത്ത് പലയിടത്തും കാട്ടില്‍ നിന്ന് ആനകള്‍ നാട്ടലിറങ്ങുന്നത് വാര്‍ത്തയാകുമ്പോള്‍ ആനകളുടെ കടന്നു കയറ്റത്തെ ചെറുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഹണി മിഷന്‍ ഒരുക്കുന്നു. ആനകള്‍ക്ക് പേടിയുള്ള തേനീച്ചകളെ ഉപയോഗിച്ച് അവരെ തുരത്താനുള്ള സംവിധാനമാണിത്.
മധ്യപ്രദേശ്-ഛത്തീസ്ഗഡ് അതിര്‍ത്തി ഗ്രാമങ്ങളില്‍ തുടരെ കാട്ടാനക്കൂട്ടങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചപ്പോഴാണ് വനം വകുപ്പ് അധികൃതര്‍ പുതിയ മാര്‍ഗം പരീക്ഷിക്കുന്നത്. ആനകള്‍ക്ക് നേതീച്ചക്കൂട്ടങ്ങളോടുള്ള ഭയം മുതലെടുക്കാനാണ് ശ്രമം. കണ്ണിലും ചെവിയിലുമൊക്കെ കുത്തി അസ്വസ്ഥതകള്‍ സൃഷിടക്കുന്ന തേനീച്ചക്കൂട്ടങ്ങളുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞാല്‍ ആനകള്‍ ആ പ്രദേശത്തു നിന്ന് മാറും.
ആനകള്‍ ഇറങ്ങിയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മധ്യപ്രദേശ് വനംവകുപ്പ് കഴിഞ്ഞ ജിവസം പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഹണി മിഷന്‍ എന്ന തേനീച്ച പ്രയോഗത്തെക്കുറിച്ച് വിശദീകരിക്കുന്നത്. സിദ്ദി, സിന്‍ഗ്രൗലി, ഷഹ്ദൂല്‍, അനുപുര്‍, ഉമാരിയ, ദിന്‍ദോറി എന്നീ അതിര്‍ത്തി ഗ്രാമങ്ങളിലും മാന്‍ഡ്‌ല ജില്ലയിലുടനീളവുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഹണി മിഷന്‍ ആസൂത്രണം ചെയ്യുന്നത്. ഈ പ്രദേശങ്ങളിലാണ് കാട്ടാനക്കൂട്ടങ്ങള്‍ നിരന്തരം കൃഷിയിടങ്ങളിലിറങ്ങി നാശനഷ്ടമുണ്ടാക്കുന്നത്.
കൃഷിയിടങ്ങളിലും വീടുകളിലും തേനീച്ചക്കൂടുകള്‍ സ്ഥാപിക്കാന്‍ കര്‍ഷകരെ സര്‍ക്കാര്‍ സഹായിക്കും. തേനീച്ചക്കൂടുകള്‍ വനംവകുപ്പ് വിതരണം ചെയ്യും. ആനകളെ ഓടിക്കാന്‍ മാത്രമല്ല തേന്‍ വില്പ്പന നടത്താനും സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കും. ഇതിനായി ഖാദി ബോര്‍ഡുമായി ചേര്‍ന്ന് പദ്ധതി തയാറാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: