Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

എ.വി. ഭാസ്‌കര്‍ജി എന്ന കല്‍പ്പവൃക്ഷം

ഭാരതീയ വിദ്യാനികേതന്റെ പ്രാരംഭമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും സരസ്വതി വിദ്യാലയങ്ങള്‍ ആരംഭിച്ചിരുന്നു. ഉത്തരഭാരതത്തിലെ പല സംസ്ഥാനങ്ങളിലും അവയ്‌ക്കു നല്ല ജനവിശ്വാസം നേടാനും കഴിഞ്ഞു. 1967 ല്‍ പല സംസ്ഥാനങ്ങളിലും ജനസംഘം ഭരണത്തില്‍ പങ്കാളികളായതും അതിന് സഹായകമായി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും വ്യാപിപ്പിക്കണമെന്ന നിര്‍ദേശം വന്നപ്പോള്‍ അതിന് കേരളം പക്വമായോ എന്ന ആശങ്കയുയര്‍ന്നു. പൊതുവിദ്യാഭ്യാസരംഗത്ത് മുന്‍നിരയിലുള്ള കേരളത്തില്‍ സംഘം പിന്നിലാവരുത് എന്നതിനാല്‍ പ്രാന്തപ്രചാരക് ഭാസ്‌കര്‍ റാവുജി ഭാസ്‌കര്‍ജിയോട് അടിയന്തരമായി ബാംഗ്ലൂരില്‍ പോയി പരിപാടിയില്‍ പങ്കെടുത്ത് വരാന്‍ നിര്‍ദേശിച്ചു. ആ നിര്‍ദേശം സ്വീകരിച്ചതോടെ ഭാരതീയ വിദ്യാനികേതന്റെ കേരളാധ്യായത്തിനു തുടക്കമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2023, 03:03 pm IST
in Varadyam

അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്  സംഘപ്രചാരകനും അന്നത്തെ എറണാകുളം സംഘജില്ലയുടെ പ്രചാരകനായി അടിയന്തരാവസ്ഥക്കാലത്തും അതിനു ശേഷവും പ്രവര്‍ത്തിക്കുകയും ചെയ്ത ‘അപ്പു’വെന്നറിയപ്പെട്ടിരുന്ന എം.മോഹനന്‍ ഇപ്പോള്‍ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അധ്യക്ഷനാണ്. ഒരു വ്യാഴവട്ടക്കാലത്തോളം ജന്മഭൂമിയുടെയും അയോധ്യാ പ്രിന്റേഴ്‌സിന്റെയും നടത്തിപ്പും അദ്ദേഹം കയ്യാളിയിരുന്നു. ക്രൈസിസ് മാനേജ്‌മെന്റില്‍ അദ്ദേഹം കൈവരിച്ച അസാമാന്യമായ വൈദഗ്‌ദ്ധ്യത്തിന് ഞാന്‍ അനുഭവസ്ഥനാണ്. ആലുവായിലെ വിദ്യാധിരാജ വിദ്യാലയം എന്ന സ്ഥാപനം പ്രസിദ്ധമാണല്ലോ. മുതിര്‍ന്ന സംഘപ്രചാരകനും ഭാരതീയ വിദ്യാനികേതന്റെ കേരളത്തിലെ പ്രാരംഭകനും, അതിനെ ഇന്നത്തെ നിലയിലേക്ക് കൈപിടിച്ചുയര്‍ത്തിയ പ്രതിഭയുമായിരുന്ന എ.വി. ഭാസ്‌കര്‍ജിയെ അനുസ്മരിച്ചുകൊണ്ട് മോഹനന്‍ ജന്മഭൂമിയില്‍ എഴുതിയ ചെറുകുറിപ്പ് അദ്ദേഹത്തിന്റെ  ലഘുപരിചയമായി. വിദ്യാധിരാജ വിദ്യാലയത്തെ വിജയകരമായി നയിക്കുന്നതില്‍ മോഹനന്‍ പ്രദര്‍ശിപ്പിച്ച കുശലത അവിടത്തെ മുന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പറഞ്ഞ് അറിയാന്‍ സാധിച്ചു. അദ്ദേഹത്തെ അഭിനന്ദിക്കാനായി വിളിച്ചപ്പോള്‍ നല്‍കിയ പ്രേരണയാണ് ഇത്തവണത്തെ സംഘപഥമായത്. എറണാകുളത്തെ സംഘശാഖയ്‌ക്ക് പലപ്പോഴും താങ്ങായി പ്രവര്‍ത്തിച്ച കൊച്ചിക്കാരന്‍ ബാലചന്ദ്ര പണ്ഡിറ്റിനെ അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്.  അദ്ദേഹം ഫാലചന്ദ്രപണ്ഡിറ്റാണ് എന്ന എന്റെ ധാരണ മോഹനനെ അറിയിക്കാനും ആ ലഘുസംഭാഷണം ഞാന്‍ ഉപയോഗിച്ചു. ബാലചന്ദ്രനെന്നത് കറുത്തവാവു കഴിഞ്ഞുവരുന്ന ദിവസങ്ങളിലെ ചന്ദ്രനും, ഫാലചന്ദ്രന്‍ നെറ്റിയില്‍ ചന്ദ്രനെ ധരിക്കുന്ന പരമശിവനും ആണല്ലൊ. കേരളത്തില്‍ ബാലചന്ദ്രന്‍ സാധാരണമാണ്, വടക്കന്‍ സംസ്ഥാനങ്ങളില്‍ ഫാലചന്ദ്രനും.

1954 ലെ തിരുവനന്തപുരം വിദ്യാഭ്യാസകാലത്ത് പ്രചാരകന്‍ മാധവജിയോടൊപ്പം വഞ്ചിയൂരിലെ കാര്യാലയത്തില്‍ കഴിയുമ്പോള്‍ അവിടെയാണ് ഭാസ്‌കര്‍ജിയുമായുള്ള ആദ്യ സമാഗമം. അന്ന് ഭാസ്‌കര്‍ ഷേണായി കൊല്ലത്ത് പ്രചാരകനാണ്. കൊല്ലവും നാഗര്‍കോവിലും മാധവജിയുടെ മേല്‍നോട്ടത്തിലായിരുന്നു. സംസ്ഥാന പുനര്‍ വിഭജനം കഴിയുന്നതിനു മുമ്പായിരുന്നതിനാല്‍ ഇന്നത്തെ കന്യാകുമാരി ജില്ല തിരുവനന്തപുരത്തിന്റെ ഭാഗമായിരുന്നു. പൂജനീയ ഗുരുജിയുടെയും മറ്റും പരിപാ ടികളില്‍ അവരും വരുമായിരുന്നു.

എറണാകുളത്തെ പ്രശസ്തമായ കൊങ്കണി കുടുംബത്തിലെ അംഗമായിരുന്നു ഭാസ്‌കര്‍ജി. ഇന്നത്തെ ബാനര്‍ജി റോഡു മുതല്‍ തെക്കോട്ട് ജൂഡ് സ്ട്രീറ്റ് വരെയുള്ള സ്ഥലം ഭൂരിഭാഗവും ആ കുടുംബത്തിന്റേതായിരുന്നു; അതുപോലെ പ്രധാന സിനിമാശാലകളും. ആ കുടുംബത്തിന്റെ ഭരണച്ചുമതലയില്‍ തന്റെ പങ്കുനിര്‍വഹിക്കുമെന്ന മുതിര്‍ന്നവരുടെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടാണ് ഭാസ്‌കര്‍ജി സംഘപ്രചാരകനായത്. മദിരാശിയില്‍ ഉന്നതവിദ്യാഭ്യാസത്തിനു പോയതും നിര്‍ബാധം ശാഖാ പ്രവര്‍ത്തനം സാധ്യമാകണമെന്ന ആഗ്രഹത്തോടെയായിരുന്നു. അവിടെ ശാഖാ പ്രവര്‍ത്തനവും പഠിത്തവും കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും ബിസിനസ്സില്‍ ഏര്‍പ്പെട്ടില്ല. അധ്യാപകനായാല്‍ സംഘപ്രവര്‍ത്തനവും ജോലിയുമാവുമെന്ന് വന്നു. കോട്ടയം ജില്ലയില്‍ രാ. വേണുഗോപാലും മറ്റും പ്രവര്‍ത്തനത്തിനു വേരുപിടിപ്പിച്ചിരുന്നു. അവിടെ വാഴൂരില്‍ ശ്രീവിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികളുടെ ആശ്രമം വക സ്‌കൂളില്‍ അധ്യാപകനായി നിയമിതനായാല്‍ സംഘത്തിന് പ്രയോജനമാവും എന്നതിനാല്‍ മഹോപാധ്യായ പാസ്സായ എം.എ. കൃഷ്ണന്‍ അവിടെ ചേര്‍ന്നു. ഭാസ്‌കര്‍ജിയും അവിടെയെത്തി. തുടര്‍ന്നു പൊന്‍കുന്നത്തെ മഞ്ഞപ്പിള്ളില്‍ സ്‌കൂളിലും ഭാസ്‌കര്‍ജി അധ്യാപകനായി. തുടര്‍ന്ന് കൊല്ലത്തേയ്‌ക്കു പ്രചാരകനായി നിയോഗിക്കപ്പെട്ടു. മാധവജിയുമായി മാര്‍ഗനിര്‍ദേശം തേടിയാണ് തിരുവനന്തപുരത്തെത്തിയത്. അവിടെ ആരംഭിച്ച അടുപ്പമാണെനിക്ക്. കേരള സംസ്ഥാനം രൂപീകൃതമായ ശേഷം ഭാസ്‌കര്‍ജി അവിടെ വളര്‍ത്തിയെടുത്ത സമ്പര്‍ക്കവും സുദൃഢമായിരുന്നുവെന്നതിന് ദൃഷ്ടാന്തമായി ഒരു സംഭവം എടുത്തുകാട്ടിയാല്‍ മതിയാകും. തിരുവനന്തപുരത്തെ ധൈഷണികരംഗത്തെ പ്രമുഖരെ അദ്ദേഹം പരിചയപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പാള്‍ ആയിരുന്ന ഡാ. കെ. ഭാസ്‌കരന്‍ നായരുടെ പ്രൗഢമായ ലേഖനങ്ങള്‍ ആ രംഗത്തെ പ്രചോദിപ്പിക്കുന്നവയായിരുന്നു. ഭാരതീയതയുടെ ഹിന്ദു അടിവേരുകളില്‍ ഊന്നിയുള്ളവയായിരുന്നു അവ. സംസ്‌കാര ലോചനം എന്ന ശീര്‍ഷകത്തില്‍ അത് പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ സാഹിത്യ, രാഷ്‌ട്രീയ മേഖലയില്‍ പ്രകമ്പനം തന്നെയുണ്ടായി. അങ്ങനെയിരിക്കെയാണ് തലസ്ഥാനത്തെ യൂണിവേഴ്‌സിറ്റി കോളജ് ചത്വരത്തില്‍ ശ്രീഗുരുജിയുടെ പരിപാടി നടത്തപ്പെട്ടത്. അതിന് അധികൃതരുടെ അനുമതി നേടാന്‍ ഭാസ്‌കര്‍ജിയുടെ സമ്പര്‍ക്ക ബന്ധം ഉപകരിച്ചു. തിരുവനന്തപുരം കണ്ട ഏറ്റവും ശ്രദ്ധേയമായ സംഘപരിപാടിയായിരുന്നു അത്. ശ്രീഗുരുജി അവിടെ ചെയ്ത പ്രസംഗം ചെമ്പൈ വൈദ്യനാഥരുടെ കച്ചേരിപോലെ ആസ്വദിച്ചുവെന്നൊരു പ്രമുഖന്‍ ഭാസ്‌കര്‍ജിയോടു പറയുകയുണ്ടായി.

ഭാരതീയ വിദ്യാനികേതന്റെ പ്രാരംഭമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും സരസ്വതി വിദ്യാലയങ്ങള്‍ ആരംഭിച്ചിരുന്നു. ഉത്തരഭാരതത്തിലെ പല സംസ്ഥാനങ്ങളിലും അവയ്‌ക്കു നല്ല ജനവിശ്വാസം നേടാനും കഴിഞ്ഞു. 1967 ല്‍ പല സംസ്ഥാനങ്ങളിലും ജനസംഘം ഭരണത്തില്‍ പങ്കാളികളായതും അതിന് സഹായകമായി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും വ്യാപിപ്പിക്കണമെന്ന നിര്‍ദേശം വന്നപ്പോള്‍ അതിന് കേരളം പക്വമായോ എന്ന ആശങ്കയുയര്‍ന്നു. പൊതുവിദ്യാഭ്യാസരംഗത്ത് മുന്‍നിരയിലുള്ള കേരളത്തില്‍ സംഘം പിന്നിലാവരുത് എന്നതിനാല്‍ പ്രാന്തപ്രചാരക് ഭാസ്‌കര്‍ റാവുജി ഭാസ്‌കര്‍ജിയോട് അടിയന്തരമായി ബാംഗ്ലൂരില്‍ പോയി പരിപാടിയില്‍ പങ്കെടുത്ത് വരാന്‍ നിര്‍ദേശിച്ചു. ആ നിര്‍ദേശം സ്വീകരിച്ചതോടെ ഭാരതീയ വിദ്യാനികേതന്റെ കേരളാധ്യായത്തിനു തുടക്കമായി. ഭാരതീയതയില്‍ ഊന്നിയുള്ള വിദ്യാഭ്യാസത്തിന്റെ സത്ത ഉള്‍ക്കൊണ്ടുവന്ന അദ്ദേഹം, ആദ്യമായി തിരുവനന്തപുരത്ത് അധ്യാപികമാരെ തയാറാക്കാനുള്ള ഒരു ശിബിരമാരംഭിച്ചു. മിക്കവാറും സ്വയംസേവകരുടെ സഹോദരിമാര്‍ ഉള്‍ക്കൊള്ളുന്ന ആ സംരംഭമാണ് തുടക്കം.

1949 ലെ ഹിന്ദു മഹാമണ്ഡലക്കാലത്ത് അതിന്റെ സജീവപ്രവര്‍ത്തകനായിരുന്നു.  പിന്നീട് മാധവ്ജിയുടെയുടെയും മറ്റും സമ്പര്‍ക്കത്തിലൂടെ സംഘത്തോടടുത്തുവന്ന എന്‍.ഐ. നാരായണന്‍ സര്‍, കൊല്ലത്തെ ശ്രീനാരായണ കോളജില്‍ ഹിന്ദി വിഭാഗം തലവനായി. അദ്ദേഹം വിദ്യാനികേതന്‍ പ്രവര്‍ത്തനത്തില്‍ ഭാസ്‌കര്‍ജിക്കു സഹായിയായി. അതുപോലെ തിരുവനന്തപുരത്തെ ഹിന്ദി പ്രേമി സംഘത്തിന്റെ പ്രവര്‍ത്തകന്‍ വിശ്വനാഥന്‍ സാറും.

ഭാസ്‌കര്‍ജി വളരെ വര്‍ഷങ്ങള്‍ പാലക്കാട് പ്രചാരകനായിരുന്നതിനാല്‍ വിദ്യാഭാരതി പ്രവര്‍ത്തനങ്ങള്‍ക്ക് അവിടം കേന്ദ്രമായി. ചിറ്റൂരില്‍, ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛന്‍ സ്ഥാപിച്ച തുഞ്ചന്‍ മഠത്തില്‍ ഡാ. നാരായണന്‍ ഏതാനും കുട്ടികളെ എഴുത്തിനിരുത്തിയാണ് വിദ്യാനികേതന്‍ ആരംഭിച്ചത്. പാലക്കാട്ടിനടുത്ത്, കല്ലേക്കാട് 25 ഏക്കര്‍ സ്ഥലം ലഭ്യമാണെന്നറിഞ്ഞ് അതു വാങ്ങാന്‍ തീരുമാനിക്കപ്പെട്ടു. അഞ്ചുവര്‍ഷംകൊണ്ട് തിരിയെ നല്‍കാമെന്ന വ്യവസ്ഥയില്‍ സംസ്ഥാനമെങ്ങും നിന്ന് സ്വയംസേവകരുടെയും അനുഭാവികളുടെയും വായ്‌പകള്‍ സമാഹരിച്ചാണാ സ്ഥലം കൈവശമാക്കിയത്. അതു കൈയിലായെങ്കിലും അടിയന്തരാവസ്ഥ വന്നതിനാല്‍ രണ്ടു കൊല്ലത്തെ മുടക്കമുണ്ടായി. വീണ്ടും സ്ഥലം പ്രയോജനപ്പെടുത്താനുള്ള ഭാസ്‌കര്‍ജിയുടെ ഭഗീരഥ പ്രയത്‌നമാണ് ഇന്നത്തെ കല്ലേക്കാട് വിദ്യാലയ സാകല്യം.

അടിയന്തരാവസ്ഥയ്‌ക്കുശേഷം കടമായി ലഭിച്ച തുക തിരിച്ചുനല്‍കാനായി സമീപിച്ചപ്പോള്‍ എല്ലാവരും തന്നെ അതു സമര്‍പ്പണമായി കരുതാന്‍ തയ്യാറായി.  

വിദ്യാഭ്യാസത്തിന്റെ സമഗ്രമായ ഉദ്ദേശ, മാര്‍ഗ, ലക്ഷ്യങ്ങളെക്കുറിച്ച് ഭാസ്‌കര്‍ജി ഈ തിരക്കുകള്‍ക്കിടയിലും ചിന്തിച്ചു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുമായി ഒറ്റയ്‌ക്കും കൂട്ടായും സംവദിക്കുമ്പോള്‍, അക്കാര്യത്തില്‍ അദ്ദേഹം കൈവരിച്ച ഗഹനവും പ്രായോഗികവുമായ ജ്ഞാനം നമുക്ക് ബോധ്യപ്പെടുമായിരുന്നു. അധ്യാപകാധ്യാപികാ സമൂഹത്തിന് സിലബസിനകത്തെ വിജ്ഞാനം മാത്രം പോര, സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക, പാരമ്പര്യരംഗങ്ങളെക്കുറിച്ചു ശരിയായ കാഴ്ചപ്പാടുണ്ടാകത്തക്കവിധത്തിലായിരുന്നു അദ്ദേഹം ആവിഷ്‌കരിച്ച പ്രശിക്ഷണ പരിപാടി. രണ്ടോ മൂന്നോ മാസങ്ങള്‍ ഒരുമിച്ച് താമസിച്ചുള്ള  പ്രശിക്ഷണ ശിബിരങ്ങളായിരുന്നു അവ. ഭാസ്‌കര്‍ജി കൂടെ പ്രവര്‍ത്തിച്ചവരുടെ സുഖക്ഷേമാദി കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിന്റെ സംരക്ഷണം അവര്‍ക്ക് സദാകാലവും ലഭിക്കുന്നുമുണ്ട്.

മോഹനന്റെ ജന്മഭൂമിക്കുറിപ്പ് വായിച്ചപ്പോള്‍ മനസ്സില്‍ തികട്ടിവന്ന ചിന്തകള്‍ കുറിക്കുകയാണിവിടെ ചെയ്തത്.

Tags: ആര്‍എസ്എസ്p.narayananA.V Bhaskarji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സമാദരണ സഭയില്‍ പി. നാരായണന്‍ മറുപടി പ്രസംഗം നടത്തുന്നു. ഭാര്യ രാജേശ്വരി, എം. രാധാകൃഷ്ണന്‍,
പി. ആര്‍. ശശിധരന്‍, കെ.ബി ശ്രീകുമാര്‍, ശ്രീകുമാരി രാമചന്ദ്രന്‍ തുടങ്ങിയവര്‍ വേദിയില്‍
Varadyam

അംഗീകാരത്തിന്റെ നെറുകയില്‍ ജന്മഭൂമിയുടെ ആദരവും

Article

നാരായണ്‍ജി എന്റെ ഗുരുവും വഴികാട്ടിയും

Kerala

പ്രചാരകനായ പത്രപ്രവര്‍ത്തകന്‍; പി. നാരായണനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളത്: എം. രാധാകൃഷ്ണന്‍

പദ്മവിഭൂഷണ്‍ പി. നാരായണനെ ആദരിക്കാന്‍ എറണാകുളം ടൗണ്‍ ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച സമാദരണ സഭയില്‍ കുമ്മനം രാജശേഖരന്‍ അദ്ദേഹത്തിന് ഉപഹാരം
സമര്‍പ്പിക്കുന്നു. കെഎന്‍.ആര്‍. നമ്പൂതിരി, പ്രൊഫ. പി.ജി. ഹരിദാസ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, പി. നാരായണന്റെ പത്‌നി രാജേശ്വരി, പി.ആര്‍. ശശിധരന്‍, എം. രാധാകൃഷ്ണന്‍,
ശ്രീകുമാരി രാമചന്ദ്രന്‍, കെ.ബി. ശ്രീകുമാര്‍ സമീപം
Kerala

പദ്മവിഭൂഷണ്‍ നാരായണ്‍ജിക്ക് സമാദരണം; രാഷ്‌ട്രസേവനത്തിന്റെ പാതയിലുടെ സഞ്ചരിച്ച പത്രപ്രവര്‍ത്തകന്‍: ജോര്‍ജ് കുര്യന്‍

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.