ഡോ. പി. ബി. ഗംഗാധരന്
രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രധാന പൊതു പരീക്ഷകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സ്റ്റേറ്റ്/സിബിഎസ്ഇ/ഐസിഎസ്ഇ വ്യത്യാസമില്ലാതെ കോടിക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ദേശീയതലത്തില്‍ മാര്‍ച്ചില്‍ നടക്കുന്ന പൊതുപരീക്ഷകള്‍ എഴുതാന്‍ തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. വിവിധകാരണങ്ങളാല്‍ പ്രതീക്ഷിച്ച രീതിയില്‍ പഠനപ്രക്രിയകള്‍ എല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടാകും. പക്ഷേ, പരീക്ഷയ്ക്കായി നല്ലവണ്ണം തയ്യാറാകാന്‍ ഇനിയും ധാരാളം സമയം ഉണ്ട്.
പരീക്ഷയെ പേടിക്കുന്ന ഒരു പ്രവണതയാണ് നാം നമ്മുടെ സമൂഹത്തില്‍ കാലങ്ങളായി വളര്‍ത്തിക്കൊണ്ടു വന്നിട്ടുള്ളത്. അതുകൊണ്ട് ശരിക്കും പഠിച്ചവര്‍ എന്നോ ഒന്നും പഠിക്കാത്തവര്‍ എന്നോ ഉള്ള ഭേദമില്ലാതെ ‘പരീക്ഷാപേടി’ നമ്മുടെ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ഒരു പാരമ്പര്യം എന്ന പോലെ നാം വളരെ ശ്രദ്ധിച്ചിട്ടുണ്ടെന്നു പറയുന്നതാകും ശരി. എന്തു തന്നെയാണെങ്കിലും നല്ല ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാം ഗംഭീര വിജയമാണ് സാധാരണഗതിയില്‍ കൈവരിക്കുക. പരീക്ഷാപേടിയെയും തത്സംബന്ധമായ മറ്റ് ആശങ്കകളെയും പ്രശ്നങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാനും, പരീക്ഷാകാലത്ത് അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ അതിജീവിക്കുക വഴി ജീവിതത്തിലെ ഏതു പരീക്ഷയെ അഭിമുഖീകരിക്കാനും വിജയിക്കുവാനും വിദ്യാര്‍ത്ഥികളുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ 2018 ല്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തുടങ്ങിയ സംരംഭമാണ് ‘പരീക്ഷാ പേ ചര്‍ച്ച’.
ഈ വര്‍ഷം ജനുവരി 27ന് ന്യൂദല്‍ഹിയില്‍, 2050 വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്‍ച്ച നടക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടിയില്‍, 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും വേേു:െ//ശിിീ്മലേശിറശമ.ാ്യഴീ്.ശി/ുുര2023 എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷനുവേണ്ടി ഓരോരുത്തരും തങ്ങള്‍ക്കായി നല്കപ്പെട്ടിരിക്കുന്ന പ്രമേയങ്ങള്‍ അഥവാ പ്രബന്ധവിഷയങ്ങളില് ഒന്നിനെക്കുറിച്ച് 500 കാരക്ടറില്‍ കൂടാതെയുള്ള ഒരു വിവരണം കൂടി നല്‍കേണ്ടതുണ്ട്. ഈ വിവരണം സ്വന്തമായുള്ളതും, ലളിതവും ക്രിയാത്മകവും മൗലികത്വം ഉള്ളതുമായിരിക്കണം എന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും പ്രത്യേകം-പ്രത്യേകം പ്രമേയങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കാനുള്ള ദേശീയതല മത്സരത്തിലുള്പ്പെടുത്താന് ലഭ്യമാക്കിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് എട്ട് പ്രമേയങ്ങളും, അദ്ധ്യാപകര്‍ക്ക് അഞ്ച് പ്രമേയങ്ങളും, രക്ഷിതാക്കള്‍ക്ക് മൂന്ന് പ്രമേയങ്ങളുമാണ് നല്‍കിയിട്ടുള്ളത്.
വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ദേശീയ തലത്തിലാണ് എന്‍ട്രികള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവരുടെ വിവരം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അവസാനം തെരഞ്ഞടുക്കപ്പെടുന്നവരില് നിന്നും കുറച്ചു പേര്‍ക്ക് പ്രധാനമന്ത്രിയുമായി നേരിട്ടു സംവദിക്കാനുള്ള അവസരവും ലഭിക്കും. ശരിയായ രീതിയില്‍ എന്ട്രീസ് അയക്കുന്ന എല്ലാവര്ക്കും ഡിജിറ്റല്‍ പാര്‍ട്ടിസിപേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്. പരീക്ഷാ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കുന്ന എല്ലാവര്ക്കും പ്രത്യേക അനുമോദന സാക്ഷ്യപത്രവും, പ്രധാനമന്ത്രി രചിച്ച ‘എക്സാം വാരിയേഴ്സ്’ എന്ന പുസ്തകം അടങ്ങിയ പരീക്ഷാ പേ കിറ്റും ലഭിക്കുന്നതാണ്. ഫൈനല്‍ സെലക്ഷനില്പ്പെട്ടവരില് നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരു ചെറിയ സംഘം വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രിയുമായി നേരില്‍ സംവദിക്കാനും, ഫോട്ടോ ആല്‍ബം തയ്യാറാക്കാനും അവസരം ലഭിക്കും.
ഈ വര്‍ഷത്തെ പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രമേയങ്ങള്‍:
1. സ്വാതന്ത്ര്യ സമരസേനാനികളെ അറിയാം
2. നമ്മുടെ സംസ്കാരം നമ്മുടെ അഭിമാനം
3. എന്റെ പുസ്തകം എന്റെ പ്രചോദനം
4. ഭാവിതലമുറയ്ക്കുവേണ്ടി പരിസ്ഥിതിയെ സംരക്ഷിക്കുക
5. എന്റെ ജീവിതം എന്റെ ആരോഗ്യം
6. എന്റെ സംരംഭക സ്വപ്നം
7. പരിമിതികളില്ലാത്ത വിദ്യാഭ്യാസം/ടഠഋങ വിദ്യാഭ്യാസം
8. കളിപ്പാട്ടങ്ങളും കളികളും സ്കൂള്‍ പഠനത്തിന്
അദ്ധ്യാപകര്‍ക്കുള്ള പ്രമേയങ്ങള്‍
1) നമ്മുടെ പൈതൃകം
2) പഠനാന്തരീക്ഷം പ്രാപ്തകമാക്കല്
3) നൈപുണ്യ വിദ്യാഭ്യാസം
4) കുറഞ്ഞ പാഠ്യപദ്ധതി ഭാരം-
പരീക്ഷകളെ ഭയപ്പെടേണ്ടതില്ല
5) ഭാവി വിദ്യാഭ്യാസ വെല്ലുവിളികള്‍
രക്ഷിതാക്കള്‍ക്കുള്ള പ്രമേയങ്ങള്‍
1. എന്റെ കുട്ടി എന്റെ അദ്ധ്യാപകന്
2. മുതിര്‍ന്നവര്‍ക്കുള്ള വിദ്യഭ്യാസം-
സകലരെയും സാക്ഷരരാക്കല്‍
3. സഹപഠനവും സഹവികസനവും
വിദ്യാര്‍ത്ഥികള്‍ വിശിഷ്യായുവാക്കള് നവ ഭാരത സ്രഷ്ടാക്കള്‍ ആണ്. ജീവിതത്തില്‍ നിരവധി അനവധി പരീക്ഷകളെ നേരിടേണ്ടവരാണവര്. പരീക്ഷകളെ ഭയപ്പെടേണ്ടതില്ല. പരീക്ഷ നമ്മുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനുള്ള അവസരം മാത്രമാണെന്ന് നാം മനസ്സിലാക്കണം.
(തിരുവനന്തപുരം ശ്രീകാര്യത്തുള്ള ഇന്റര്‍നാഷണല്‍ കരിയര്‍ എജ്യൂക്കേഷന്‍ ഗൈഡന്‍സ് കൗണ്‍സലിങ് & മൈന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ മനോദര്‍പ്പണ്‍ കൗണ്‍സലര്‍, കണ്‍സള്‍ന്റ് സൈക്കോളജിസ്റ്റ് & ക്ലിനിക്കല്‍ ഹിപ്നോതെറാപിസ്റ്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: