തിരുവനന്തപുരം: ഗോള്‍ഗന്‍ ഗ്ലോബ് പുരസ്കാരം നേടിയ ആര്‍ആര്‍ആര്‍ ചിത്രത്തിനെതിരേ സംവിധായകന് കമല്‍. ചിത്രത്തിന് ഹിന്ദുത്വ അജണ്ട ഉണ്ടെന്നും അതിന് ലഭിക്കുന്ന പുരസ്കാരങ്ങള്‍ തീര്‍ത്തും കച്ചവട താത്പര്യമാണെന്നും കമല്‍ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. നമ്മുടെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ സ്വാധീനിക്കാന്‍ വേണ്ട ഘടകങ്ങളാണ് സിനിമയില്‍ പല സംവിധായകരും ഉള്‍പ്പെടുത്തുക. അതിന് ഉദാഹരണമാണ് രാമായണം സീരിയല്‍. അത് വന്നപ്പോഴുണ്ടായ ജനപ്രീതി നമ്മള് കണ്ടതാണ്. ആ സീരിയല്‍ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുന്നതിന് വഹിച്ച പങ്ക് നമ്മുക്കൊക്കെ അറിയുന്നതുമാണ്. പാന്‍ ഇന്ത്യന്‍ സിനിമകളുടെ കാര്യത്തിലും അടുത്തിടെ സംഭവിക്കുന്നത് ഇതുതന്നെയാണ് . ആര്‍ആര്‍ആറിന്റെ സംവിധായകന് മനപൂര്‍വം ഹിന്ദുത്വ അജണ്ട ഉള്‍പ്പെടുത്തി ഞാന്‍ കരുതുന്നില്ല. പക്ഷെ അറിഞ്ഞോ അറിയാതെയോ സിനിമകളില്‍ പോലും സംഭവിക്കുന്നത് ഇതാണ് . ആ സിനിമ കണ്ടവര്‍ക്ക് അത് മനസിലാകും. ഈ വിമര്‍ശനങ്ങള്‍ പ്രമേയപരമാണ്. പക്ഷെ അതിന് ലഭിക്കുന്ന പുരസ്കാരങ്ങള്‍ തീര്‍ത്തും കച്ചവട താത്പര്യമാണ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സിനിമ നിര്‍മ്മിക്കുന്ന രാജ്യമാണ് ഇന്ത്യ. ആ വിപണിയിലേക്കുള്ള അന്താരാഷ്ട്ര കമ്പനികളുടെ കച്ചവട താത്പര്യമാണ് ഓസ്കറും ഗ്ലോള്‍ഡന്‍ ഗ്ലോബുമൊക്കെ . ഈ പുരസ്കാരങ്ങളൊക്കെ മഹത് പുരസ്കാരങ്ങളാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല . അതല്ലെങ്കില്‍ നിലവാരത്തിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നെങ്കില്‍ ആര്‍ആര്‍ആര്‍ എന്തുകൊണ്ട് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കോ വെന്നീസ് ഫെസ്റ്റിവലിലേക്കോ തിരഞ്ഞെടുക്കപ്പെട്ടില്ല, അല്ലെങ്കില്‍ ഏതെങ്കിലും ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ.
പതിനഞ്ച് വര്‍ഷം മുന്പായിരുന്നെങ്കില് നാട്ടു നാട്ടു എന്ന ഗാനത്തിന് ഗ്ലോള്‍ഡന്‍ ഗ്ലോബ് ലഭിക്കുമോ എന്ന് സംശയമാണ്. കീരവാണി ഒരു പ്രതിഭയാണെന്നതില്‍ തര്‍ക്കമില്ല. പക്ഷെ അദ്ദേഹം ചെയ്ത ഏറ്റവും നല്ല ഗാനമല്ല നാട്ടു നാട്ടു. അതുകൊണ്ട് തന്നെ കച്ചവട താത്പര്യത്തിന് അപ്പുറത്ത് ഈ അവാര്‍ഡുകള്‍ക്ക് മെറിറ്റുണ്ടെന്ന് ഞാന്‍ കരുതുന്നില്ല
അതേസമയം, സിനിമയില്‍ മറ്റൊരു വിഭാഗമുണ്ട് ദൈവത്തിന് നന്ദി പറയുന്നവര്‍. അതൊക്കെ മനസിലാണ് ഉണ്ടാകേണ്ടത്. സിനിമയുടെ ടൈറ്റില്‍ കാര്‍ഡ് കാണിക്കേണ്ട ഒന്നല്ല . ദൈവം സിനിമ കാണാറുണ്ടോ എന്നാണ് അത്തരക്കാരോട് ചോദിക്കാനുള്ളത്. ശാസ്ത്രത്തിന് നന്ദി പറഞ്ഞ ജിയോ ബേബി അക്കാര്യത്തില്‍ പിന്തുടരാവുന്ന മാതൃകയെന്നും കമല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: