കൊച്ചി : മിന്നല്‍ ഹര്‍ത്താലിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട ജപ്തി നടപടികള്‍ വൈകിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം 23നകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനസം നല്കി.
ഈ മാസം 15നു മുമ്പ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് നേരത്തെ കോടതിയെ അറിയിച്ചത്. എന്നാല്‍ ജപ്തി ഇനിയും വൈകുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇനി ജപ്തി നടപടികള്‍ക്കായി നോട്ടീസ് നല്‍കേണ്ടതില്ലെന്നും സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് ഇന്നു കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നടപടികള്‍ വൈകുന്നതിനെതിരെ കടുത്ത നിലപാടെടുത്തത്. കോടതി നിര്‍ദ്ദേശത്തില്‍ നേരിട്ട് ഹാജരായ ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു നടപടി വൈകിയതില്‍ ഹൈക്കോടതിയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: