കൊച്ചി: നടി അമല പോളിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ദർശനം നല്‍കാതിരുന്നു അത് ക്ഷേത്ര ആചാരത്തിന് വിരുദ്ധമായതുകൊണ്ടാണെന്ന് ക്ഷേത്ര ഭാരവാഹികള്‍. ഗുരുവായൂരിലേത് പോലെ ഇവിടെയും ഹിന്ദുമത വിശ്വാസികൾക്ക് മാത്രമാണ് പ്രവേശനമെന്നും ക്ഷേത്ര ആചാരങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു.
ക്ഷേത്രത്തില്‍ കയറ്റാത്തതിനാല്‍ പുറത്ത് നിന്നും തൊഴുതെന്നും ദേവീചൈതന്യം അനുഭവിച്ചെന്നും തെല്ല് വേദനയോടെ അമലാ പോള്‍ പ്രതികരിച്ചതിനെ തുടര്‍ന്നാണ് ക്ഷേത്രം ഭാരവാഹികള്‍ വിശദീകരണവുമായി എത്തിയത്.
പന്ത്രണ്ട് ദിവസത്തെ നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് ഇന്നലെയാണ് നടി അമലാ പോള്‍ ക്ഷേത്ര ദർശനത്തിനായി എത്തിയത്. എന്നാൽ ക്ഷേത്രത്തിൽ ഹിന്ദുമതവിശ്വാസികൾക്ക് മാത്രമാണ് പ്രവേശനമെന്ന ആചാരം ഉണ്ടെന്ന് നടിയോട് ക്ഷേത്രം അധികൃതര്‍ വിശദീകരിച്ചിരുന്നു. തുടർന്ന് റോഡിൽ നിന്ന് ദർശനം നടത്തി പ്രസാദവും വാങ്ങി അമല പോൾ മടങ്ങുകയായിരുന്നു.
”നിലവിലെ ആചാരങ്ങൾ അനുസരിച്ച് ഇതരമതവിശ്വാസിയെ പ്രവേശിപ്പിക്കുന്നതിന് തടസമുണ്ട്. ഇക്കാര്യം അമല പോളിനോട് പറഞ്ഞിരുന്നു”- ട്രസ്റ്റ് സെക്രട്ടറി പ്രസൂൺ കുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: