മുംബൈ: ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ ക്രിറ്റിക്സ് ചോയ്സ് അവാര്‍ഡിനും ആര്‍ആര്‍ആര്‍ തെരഞ്ഞെടുക്കപ്പെട്ടു. അവാര്‍ഡ് കിട്ടിയതിന് പിന്നാലെ സംവിധായകന്‍ രാജമൗലി നടത്തിയ പ്രസംഗം വൈറലായിരിക്കുകയാണ്.
പുരസ്കാരത്തിന് നന്ദി പറഞ്ഞുകൊണ്ട് “എന്റെ ഭാരതം മഹത്തരമാണ്”- എന്ന് അവസാനിപ്പിക്കുന്ന രാജമൗലിയുടെ മറുപടി പ്രസംഗം നീണ്ട കരഘോഷത്തോടെയാണ് സദസ്സ് എതിരേറ്റത്. പിന്നീട് സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ ഈ പ്രസംഗം ഷെയര്‍ ചെയ്തതോടെ, വൈറലായി. മികച്ച ഗാനത്തിന് ‘നാട്ടു നാട്ടു’ എന്ന പാട്ടിനും മികച്ച വിദേശ ചിത്രത്തിനും ആണ് ആര്‍ആര്‍ആര്‍ പ്രശസ്തമായ ക്രിറ്റിക്സ് ചോയ്സ് അവാര്‍ഡുകള്‍ നേടി. കഴിഞ്ഞ ദിവസം ആര്‍ആര്‍ആറിലെ ഗാനത്തിന് സംഗീതസംവിധായകന്‍ കീരവാണി ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടിയിരുന്നു.
ജീവിതത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നതായി മറുപടി പ്രസംഗ രാജമൗലി പറഞ്ഞു. “സ്കൂള്‍ വിദ്യാഭ്യാസത്തിനപ്പുറം എന്നോട് കോമിക്കുകളും കഥാപുസ്തകങ്ങളും വായിക്കാന്‍ അമ്മ പ്രേരിപ്പിക്കുക വഴി അവര്‍ എന്റെ സര്‍ഗ്ഗാത്മകത പ്രോത്സാഹിപ്പിച്ചു.”- രാജമൗലി പറഞ്ഞു.
ഏറ്റവും മികച്ചത് തന്നെ ഞാന്‍ പുറത്തെടുക്കണമെന്ന് പ്രേരിപ്പിക്കാറുള്ള എന്റെ ചേട്ടത്തി, എന്റെ സിനിമകളുടെ വസ്ത്രാലങ്കാരം നിര്‍വ്വഹിക്കുന്ന ഭാര്യ രമ, എന്റെ ജീവിതത്തെ ഒരു ചിരി കൊണ്ട് പ്രസന്നമാക്കുന്ന എന്റെ പെണ്‍മക്കള്‍…എല്ലാവര്‍ക്കും നന്ദി പറയുന്നു.
ഏറ്റവുമൊടുവില്‍ എന്റെ ജന്മനാടിനും നന്ദി പറയുന്നു. ഇന്ത്യാ, ഭാരതം…മേരെ ഭാരത് മഹാന്‍, ജയ് ഹിന്ദ് (എന്റെ ഭാരതം മഹത്തരമാണ്, ജയ് ഹിന്ദ്) – രാജമൗലി പ്രസംഗം നിര്‍ത്തിയപ്പോള്‍ നിലയ്‌ക്കാത്ത കയ്യടികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: