കേരള സർക്കാരിന്റെ നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിന്റെ (കെയ്‌സ്) അക്രെഡിറ്റേഷനോട് കൂടി എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പോർട്സ് മാനേജ്മന്റ്, സ്പോർട്സ് എഞ്ചനീയറിംഗ് ഗവേഷണ പരിശീലന സ്ഥപനമായ സ്പോർട്സ് ആൻഡ് മാനേജ്‍മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(എസ് എംആർ ഐ ) വിവിധ തൊഴിലധിഷ്ഠിത സ്പോർട്സ് മാനേജ്മന്റ്, സ്പോർട്സ് എഞ്ചനീയറിംഗ്, സ്പോർട്സ് സൈക്കോളജി , സ്പോർട്സ് ഫെസിലിറ്റി മാനേജർ കോഴ്സുകളുടെ 2023 ജനുവരി ബാച്ചിലേക്കു പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
കായിക താരങ്ങൾ, പ്രൊഫഷണൽ ക്ലബ്ബുകൾ, ടൂർണമെന്റുകൾ, സ്പോർട്സ് ലീഗുകൾ എന്നിവയടക്കമുള്ള സ്പോർട്സ് പ്രോപ്പർട്ടികൾ സൃഷ്ടിക്കുന്നതിനും, അവയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ അറിവുകളും, കഴിവുകളും, അഭിരുചിയും മനോഭാവവുമുള്ള പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന സ്വതന്ത്ര പഠന മേഖലയാണ് സ്പോർട്സ് മാനേജ്മന്റ്. കളിക്കോപ്പുകളും, കളിക്കളങ്ങളും മറ്റു കായികാനുബന്ധിയായ ഉപകരണങ്ങളും, സങ്കേതങ്ങളും രൂപകല്പന ചെയ്യുകയും, നിർമ്മിക്കുകയും, കൈകാര്യം ചെയ്യുകയും ചെയ്യുന്ന എഞ്ചിനീയറിംഗ് ശാഖയാണ് സ്പോർട്സ് എഞ്ചനീയറിംഗ്.
കായികതാരങ്ങളുടെ മാനസിക ആരോഗ്യം എങ്ങനെയാണു അവരുടെ വ്യക്തിപരവും, ടീമധിഷ്ഠിതവുമായ മത്സരപ്രകടനങ്ങളെ സ്വാധീനിക്കുന്നത് എന്ന് മനസിലാക്കി പ്രശ്നങ്ങൾ പരിഹരിച്ച് അവരുടെ പ്രകടനംവും, കായിക മേഖലയിലെ വളർച്ചയും കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന സൈക്കോളജി പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന ശാഖയാണ് സ്പോർട്സ് സൈക്കോളജി. സ്പോർട്സ് ഫെസിലിറ്റികളായ സ്റ്റേഡിയം, കോർട്ടുകൾ, ടർഫുകൾ മുതലായവ പരിപാലിക്കാനും അവ ലാഭകരമായി നടത്തിക്കൊണ്ടു പോകാനും കഴിവുള്ള ഫെസിലിറ്റി മാനേജേർമാരെ സൃഷ്ടിക്കുന്ന ശാഖയാണ് സ്പോർട്സ് ഫെസിലിറ്റി മാനേജ്മന്റ്.
പ്ലസ്ടു പൂർത്തിയാക്കിയവർക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സ്പോർട്സ് ബിസിനസ്, ബിരുദധാരികൾക്കു പിജി ഡിപ്ലോമ ഇൻ സ്പോർട്സ് മാനേജ്‍മെന്റ്/സ്പോർട്സ് സൈക്കോളജി/സ്പോർട്സ് ഫെസിലിറ്റി മാനേജ്മെൻറ്, എൻജിൻറിങ്ങുകാർക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സ്പോർട്സ് എഞ്ചനീയറിംഗ്, എം ബി എക്കാർക്ക് സെർട്ടിഫൈഡ് സ്പോർട്സ് മാനേജർ എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാം. സ്പോർട്സ് ഏജന്റ്, സ്പോർട്സ് ക്ലബ് മാനേജർ, സ്പോർട്സ് ലീഗ് മാനേജർ, സ്പോർട്സ് അനലിസ്റ്റ്, സ്‌കൗട്ടിംഗ് പ്രൊഫഷണൽ, സ്പോർട്സ് ഡെവലപ്പ്മെൻറ് ഓഫീസർ, സ്പോർട്സ് എഞ്ചിനീയർ, സ്പോർട്സ് ഫ്ളോറിങ്, സ്പോർട്സ് ഫെസിലിറ്റി എഞ്ചനീയർ, സ്പോർട്സ് പെർഫോമൻസ് കൗൺസിലർ, സ്പോർട്സ് സൈക്കോളജിസ്റ്റ്,എന്നിങ്ങനെ സ്പോർട്സ് അനുബന്ധിയായ വിവിധ കരിയർകൾക്കുള്ള പരിശീലനം, ഇന്റേൺഷിപ്പുകൾ എന്നിവ ഈ പഠനശാഖകളിലൂടെ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് 8891675259, 99956 75259 വെബ്സൈറ്റ് www.smri.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: