തിരുവനന്തപുരം: കാര്യവട്ടത്ത് ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിന മത്സരത്തിന് എത്തിയ ഇന്ത്യന്‍ ടീമിന്റെ കോച്ചും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായി രാഹുല്‍ ദ്രാവിഡിന് പുസ്തകം കൈമാറി ബിനീഷ് കോടിയേരി. മത്സരത്തിനു ശേഷം ടീമിന്റെ ഡഗൗട്ടില്‍ എത്തിയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കൂടിയായ ബിനീഷ് തന്റെ പിതാവിന്റെ പേരിലുള്ള ‘ സഖാവ് കോടിയേരി’ എന്ന പുസ്തകം കൈമാറിയത്. കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജും ഒപ്പമുണ്ടായിരുന്നു. പുസ്തകം നല്‍കുന്നതിന്റെ ചിത്രം ബിനീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
എന്നാല്‍, മലയാളം വായിക്കാന്‍ അറിയാത്ത രാഹുല്‍ ദ്രാവിഡിന് ഈ പുസ്തകം എന്തിനെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഒഴിഞ്ഞ ഗ്യാലറിയിലായിരുന്നു കഴിഞ്ഞ ദിവസത്തെ ഇന്ത്യ-ശ്രീലങ്ക മത്സരം. സംസ്ഥാന സര്‍ക്കാരും കോര്‍പ്പറേഷനും വലിയ തോതില്‍ നികുതി കൂട്ടിയതോടെ ടിക്കറ്റിന് വലിയ നിരക്കായിരുന്നു. ഒപ്പം, പട്ടിണിപ്പാവങ്ങള്‍ കളി കാണേണ്ടെന്ന കായികമന്ത്രി അബ്ദുറഹ്മാന്റെ പരാമര്‍ശവും വിവാദമായി. എന്നാല്‍, സര്‍ക്കാരിനെ ന്യായീകരിച്ചാണ് ബിനീഷ് മാധ്യങ്ങളില്‍ സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: