ന്യൂദല്‍ഹി : ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിക്ക് വധഭീഷണി സന്ദേശം വന്നത് കര്‍ണാടക ജയിലില്നിന്നെന്ന് റിപ്പോര്‍ട്ടുകള്‍. താന്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗം ആണെന്നും 100 കോടി രൂപ നല്‍കിയില്ലെങ്കില്‍ വധിക്കും എന്നായിരുന്നു അജ്ഞാത ഫോണ്‍കോളിലൂടെ ഭീഷണി മുഴക്കിയിരുന്നത്.
കഴിഞ്ഞ ദിവസം ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലേക്ക് രണ്ട് തവണയാണ് വധ ഭീഷണിയുമായി ഫോണ്‍ കോള്‍ എത്തിയത്. ജീവനക്കാരാണ് ഫോണ്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്ത്. കര്‍ണാടക ബെലഗാവി ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘവും കൊലക്കേസ് പ്രതിയുമായ ജയേഷ് കാന്തയാണ് വിളിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ജയേഷ് കാന്തയുടെ ഡയറിയും അധികൃതര്‍ കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ ജയിലിനുള്ളില്‍ നിയമവിരുദ്ധമായി ഫോണ്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് നാഗ്പൂര്‍ പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ അറിയിച്ചു. നാഗ്പൂര്‍ പോലീസ് ബെലഗാവിയിലെത്തി ജയേഷിനെ പ്രൊഡക്ഷന്‍ റിമാന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
ഗഡ്കരിയുടെ ഓഫീസിലേക്ക് ബിഎസ്എന്‍എല്‍ നമ്പറില്‍ നിന്ന് കഴിഞ്ഞ ദിവസം രാവിലെ 11.25, 11.32, 12.32 എന്നിങ്ങനെ മൂന്ന് കോളുകളാണ് എത്തിയത്. താന്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ അംഗമാണെന്നും 100 കോടി രൂപ വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മന്ത്രിയെ ബോംബ് ഉപയോഗിച്ച് വധിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഭീഷണിക്ക് പിന്നാലെ ഗഡ്കരിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: