പൊന്നമ്പലമേട്ടില്‍ മൂന്ന് വട്ടം തെളിഞ്ഞ മകരജ്യോതി കണ്ട് സായൂജ്യമടഞ്ഞ് പതിനായിരക്കണക്കിന് വരുന്ന അയ്യപ്പഭക്തര്‍. ടിവിയിലൂടെ തത്സമയദൃശ്യങ്ങള്‍ കണ്ട ജനകോടികള്‍ വീടിനകത്തും ഭക്തിപുരസ്സരം മകരജ്യോതി തൊഴുതു.
പതിനായിരക്കണക്കിന് ഭക്തര്‍. ശനിയാഴ്ച ഉച്ചയ്ക്ക് തന്നെ മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞിരുന്നു. സംക്രമ സന്ധ്യയില്‍ അയ്യപ്പസ്വാമിക്കു ചാര്‍ത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് 6.30നാ്ണ സന്നിധാനത്തെത്തിയത്. തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി കെ.ജയരാമന് നമ്പൂതിരി എന്നിവര്‍ ചേര്‍ന്നു തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി. തുടര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയുള്ള ദീപാരധനക്കായി ശ്രീകോവില്‍ നട 6.32ന് അടച്ചു.
6.46 നും 6.48നും മധ്യേ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. രാത്രി 8.45നാണ് മകരസംക്രമ മുഹൂര്‍ത്തം. അയ്യപ്പ വിഗ്രഹത്തില്‍ നിന്നു തിരുവാഭരണങ്ങള്‍ മാറ്റിയശേഷം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു കൊടുത്തുവിട്ട അയ്യപ്പ മുദ്രയിലെ നെയ്യ് സംക്രമവേളയില്‍ അഭിഷേകം ചെയ്യും. അത്താഴപൂജയ്ക്കു ശേഷം മാളികപ്പുറത്തുനിന്നുള്ള എഴുന്നള്ളത്തു തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: