കൊച്ചി : ഡ്യൂട്ടിയുടെ പേരിലുള്ള മാനസിക പീഡനം ചോദ്യം ചെയ്ത വനിത പോലീസുകാരിയെ എസ്ഐ അപമാനിച്ച് ഇറക്കിവിട്ടെന്ന് പരാതി. പനങ്ങാട് സ്റ്റേഷനിലെ എസ്ഐ ജിന്സന് ഡൊമനിക്കിനെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം.
രാവിലെ സ്റ്റേഷന് ഡ്യൂട്ടിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ എസ്ഐ അധിക്ഷേപ വാക്കുകള്‍ പറഞ്ഞ് ഇറക്കിവിട്ടു. മാനസിക പീഡനത്തെ തുടര്‍ന്ന് വിശ്രമ മുറിയില്‍ കയറി വാതിലടച്ച ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകര്‍ വാതില്‍ ചവിട്ടി പൊളിച്ച് പുറത്തിറക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഉദ്യോഗസ്ഥയുടെ പരാതിയില്‍ ഡിസിപി അന്വേഷണത്തിന് നിര്‍ദ്ദേശം നല്കി. ഡ്യൂട്ടിയെ ചൊല്ലി സ്റ്റേഷനില്‍ എസ്ഐയും ഉദ്യോഗസ്ഥരും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ടായിരുന്നു. അതാണ് വഴക്കിലേക്ക് നീങ്ങിയതെന്നാണ് അധികൃതര്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: