കല്‍പ്പറ്റ : ദിവസങ്ങളോളം വയനാട് പടിഞ്ഞാറേത്തറയില്‍ ആശങ്ക ഉയര്‍ത്തിരുന്ന കടുവ ഒടുവില്‍ പിടിയില്‍. ഒടുവില്‍ വനപാലകര്‍ കുപ്പടിത്തറയില്‍ വെച്ച് കടുവയെ മയക്കുവെടിവെച്ചു വീഴ്‌ത്തുകയായിരുന്നു. മയങ്ങിവീണ കടുവയെ അധികൃതര്‍ വലയിലാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.
ജനവാസ മേഖലയിലെ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് ശനിയാഴ്ച രാവിലെ കടുവയെ കണ്ടത്തിയിരുന്നു. പിന്നീട് പ്രദേശത്തെ വാഴത്തോട്ടത്തിലേക്ക് കടന്നതോടെ ആളുകള്‍ ഇക്കാര്യം അധികൃതരെ അറിയിക്കുകയും അവര്‍ ഉടന്‍ എത്തുകയുമായിരുന്നു. പ്രദേശത്ത് കണ്ട കാല്‍പ്പാടുകള്‍ കടുവയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചതോടെ മയക്കുവെടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുതുശ്ശേരിയില്‍ നിന്ന് ഏകേദേശം 15 കിലോമീറ്റര്‍ ദൂരമുണ്ട് കുപ്പാടിത്തറയിലേക്ക്.
കടുവയെ കണ്ടെത്തിയത് ജനവാസ കേന്ദ്രത്തില്‍ ആയതിനാല്‍ ജനങ്ങളുടെ സുരക്ഷയ്‌ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. സുരക്ഷിത സ്ഥത്തേയ്‌ക്ക് മാറ്റിയശേഷമാണ് വെടിയുതിര്‍ത്തത്. ആറ് തവണയാണ് കടുവയ്‌ക്ക് നേരെ വെടിയുതിര്‍ത്തത്. ഒടുവില്‍ കാലില്‍ വെടിയേല്‍ക്കുകയായിരുന്നു.
മയങ്ങിവീണ കടുവയെ ഉടന്‍ വലയിലാക്കി. മയക്കുവെടിയുടെ മയക്കം 30 മിനിറ്റ് വരെയായിരിക്കും. മയക്കം വിട്ടുണര്‍ന്നാല്‍ ചിലപ്പോള്‍ കടുവ അക്രമാസക്തമാകാനും സാധ്യതയുണ്ട്. അതിനാല്‍ അധികൃതര്‍ പെട്ടന്ന് തന്നെ വലയില്‍ കുടുക്കുകയായിരുന്നു. പിടിയിലായ കടുവയെ ബത്തേരി മൃഗസംരക്ഷ കേന്ദ്രത്തിലേക്കാണ് ഇപ്പോള്‍ മാറ്റുന്നത്. അവിടെവെച്ച് കടുവയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കും. വലയിലായ കടുവയെ കാണുന്നതിനായി നിരവധിയാളുകളാണ് കുപ്പടിത്തറയിലേക്ക് എത്തിയത്.
അതേസമയം പുതുശ്ശേരിയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ കടുവ തന്നെയാണോ ഇത് എന്ന് സ്ഥിരീകരിച്ചിട്ടില്ല. അതും പരിശോധിച്ച് ഉറപ്പിക്കും, കൂടാതെ സര്‍ക്കാര്‍ ഡാറ്റ ബേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: