കൊച്ചി: ഏകല്‍ വിദ്യാലയത്തിന്റെ ദക്ഷിണമേഖലാ മഹിളാ സമിതി യോഗം എറണാകുളം ബിടിഎച്ചില്‍ ചേര്‍ന്നു. ദേശീയ സഹസംഘടന കാര്യദര്‍ശി വിമലാജി ദമനി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെയും നേപ്പാളിലെയും ഗ്രാമീണ-വനവാസികളുടെ സംയോജിതവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ഏകല്‍ വിദ്യാലയ.
ഏകല്‍ പ്രസ്ഥാനത്തെ പിന്തുണക്കുന്നവര്‍ യുഎസ്എ, ഗള്‍ഫ്, കാനഡ, ഓസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങളിലുമുണ്ട്. ഒരു ദാതാവ് ഒരു സ്കൂളിനെ പിന്തുണയ്ക്കുകയും അതുവഴി ഏകല്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമവുമായി ദാതാക്കളുടെ കുടുംബങ്ങള്‍ നേരിട്ടുള്ള ബന്ധം സൃഷ്ടിക്കുകയും ചെയ്യുന്ന രീതിയിലാണ് പ്രവര്‍ത്തനം.
എറണാകുളം സമിതി അധ്യക്ഷ രേണുജി മിന്ത്രി, മേഖലാ സെക്രട്ടറി രേണു കനോദിയ തുടങ്ങിയവര്‍ നേതൃത്വം നല്കി. യോഗത്തിന്റെ ഭാഗമായി ശില്‍പ്പശാലയും സംഘടിപ്പിച്ചു. കേരളത്തില്‍ ആദ്യമായാണ് ഈ സമ്മേളനം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: