Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട്ടില്‍ നിന്ന് പോകുന്ന കുങ്കിയാനകള്‍ തിരികെയെത്തുന്നില്ല; വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തം

സംസ്ഥാനത്തെ ഏക കുങ്കിയാന പരിശീലന കേന്ദ്രമാണ് മുത്തങ്ങ. ഇവിടെ നിന്നും 2019ലാണ് ആദ്യം പാലക്കാട്ടേക്ക് നീലകണ്ഠനെന്ന കുങ്കിയാനയെ കൊണ്ടുപോയത്. എന്നാല്‍ പാലക്കാട്ടെ ദൗത്യം പൂര്‍ത്തിയാക്കിയ കുങ്കിയെ പിന്നീട് തിരികെ എത്തിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2023, 11:00 am IST
in Wayanad

ബത്തേരി: വിവിധ ജില്ലകളിലേക്ക് ദൗത്യങ്ങള്‍ക്കായി ചുരമിറക്കുന്ന കുങ്കിയാനകളെ തിരികെ ജില്ലയിലേക്ക്് എത്തിക്കാത്ത വനംവകുപ്പ് നടപടിയില്‍ പ്രതിഷേധം ശക്തം.  

 നിലവില്‍ അഞ്ച് കുങ്കിയാനകളെയാണ് വയനാട്ടില്‍ നിന്നും പാലക്കാട്ടേക്കും കോന്നിയിലേക്കും കൊണ്ടുപോയത്. വയനാട്ടില്‍ കടുവ, കാട്ടാന അടക്കമുള്ളവയുടെ ശല്യം വര്‍ദ്ധിക്കുമ്പോഴാണ് ഇവയെ തുരത്താനും പിടികൂടാനും ഉപയോഗിച്ചിരുന്ന പരിശീലനം നേടിയ കുങ്കികളെ തിരികെ കൊണ്ടുവരാത്തത്. സംസ്ഥാനത്തെ ഏക കുങ്കിയാന പരിശീലന കേന്ദ്രമാണ് മുത്തങ്ങ. ഇവിടെ നിന്നും 2019ലാണ് ആദ്യം പാലക്കാട്ടേക്ക് നീലകണ്ഠനെന്ന കുങ്കിയാനയെ കൊണ്ടുപോയത്. എന്നാല്‍ പാലക്കാട്ടെ ദൗത്യം പൂര്‍ത്തിയാക്കിയ കുങ്കിയെ പിന്നീട് തിരികെ എത്തിച്ചില്ല. മാത്രമല്ല മുത്തങ്ങയിലുള്ള എലിഫന്റെ സ്‌ക്വാഡിനെ അറിയിക്കാതെ നീലകണ്ഠനെ കോന്നിയിലേക്ക് മാറ്റുകയും ചെയ്തു. നീലകണ്ഠന്്്് കാലിന് പരിക്കുണ്ടെന്നും കുങ്കിയായി ഉപയോഗിക്കാനാവില്ലെന്നും റിപ്പോര്‍ട്ട് ഉണ്ടാക്കിയാണ് കോന്നിയിലേക്ക് മാറ്റിയത്.  

 പിന്നീട് വീണ്ടും പാലക്കാട് കാട്ടാനശല്യം രൂക്ഷമായപ്പോഴും അവയെ തുരത്താനായി പന്തിയില്‍ നിന്നും അഗസ്ത്യനെയും പ്രമുഖയെയും കൊണ്ടുപോയി. അഗസ്ത്യന്‍ പ്രദേശത്തെ കാട്ടാനയുമായി ചങ്ങാത്തത്തില്‍ ആയപ്പോഴാണ് പിന്നീട് പ്രമുഖയെ കൊണ്ടുപോയത്. എന്നാല്‍ ഈ രണ്ട് കുങ്കികളെയും രണ്ട് വര്‍ഷമായിട്ടും തിരികെ മുത്തങ്ങ പന്തിയില്‍ എത്തിച്ചിട്ടില്ല. ഇതിന് പുറമെയാണ് കഴിഞ്ഞ ദിവസം ധോണിയലെ പിടി സെവനെന്ന കാട്ടാനയെ പിടികൂടാനായി മുത്തങ്ങ പന്തിയിലെ മിടുക്കരായ കല്ലൂര്‍ കൊമ്പനെന്ന ഭരത്, വടക്കനാട് കൊമ്പനെന്ന വിക്രം എന്നീ കുങ്കികളെ കൊണ്ടുപോയിരിക്കുന്നത്.  

 ഈ ആനകളെയും ദൗത്യം പൂര്‍ത്തിയായാല്‍ തിരികെ എത്തിക്കുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.  കുങ്കി ആനകളെ മൊത്തം ഇവിടെ നിന്നും മാറ്റാനുള്ള വനംവകുപ്പിന്റെ ഗൂഢ ശ്രമമാണ് ഇതിനുപിന്നിലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നാല് വര്‍ഷം മുമ്പ് സംസ്ഥാനത്തെ പ്രധാന പരിശീലന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുത്തങ്ങയില്‍ കേന്ദ്രം പ്രവര്‍ത്തിച്ചുതുടങ്ങിയത്.  

 നിലവില്‍ മുത്തങ്ങയില്‍ അമ്മു, അപ്പു, ചന്ദ്രനാഥ്, ഉണ്ണികൃഷ്ണന്‍, സൂര്യന്‍, സുന്ദരി, കുഞ്ചു, സുരേന്ദ്രന്‍ എന്നീ ആനകളാണ് ഉള്ളത്. ഇതില്‍ സുരേന്ദ്രനാണ് മുത്തങ്ങയില്‍ നിലവിലുള്ള കുങ്കികളില്‍ വനംവകുപ്പ് കൂടുതല്‍ ശ്രദ്ധനല്‍കുന്നത്. കഴിഞ്ഞ ദിവസം നാട്ടില്‍ ഇറങ്ങി അക്രമണം നടത്തിയ പിഎം 2 എന്ന മോഴ ആനെയെ പിടികൂടാന്‍ നേതൃത്വം നല്‍കിയതും സുരേന്ദ്രനാണ്. നിലവില്‍ പൂതാടി, നെന്മേനി പൊന്‍മുടിക്കോട്ട, വടക്കനാട് എന്നിവിടങ്ങളില്‍ കടുവയുടെയും, കാട്ടാനയുടെയും ശല്യം രൂക്ഷമാണ്.  

ഇവിടങ്ങില്‍ കടുവയും കാട്ടാനയും ഇറങ്ങി കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചാല്‍ ഇവയെ തുരത്താനായി വലിയ സന്നാഹം ആവശ്യമാണെന്നിരിക്കെ മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോയ ആനകളെ എത്രയും പെട്ടന്ന് തിരികെ എത്തിക്കണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Tags: aaവയനാട്‌Forest Department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

Thiruvananthapuram

പുലിപ്പേടിയില്‍ നാട്ടുകാര്‍; കാട്ടാക്കടയില്‍ കണ്ടത് പുലിയെന്നു നാട്ടുകാര്‍, നായയെന്ന് വനം വകുപ്പ്

Kerala

നാടിനെ ഭീതിയിലാഴ്‌ത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി

Kerala

ആനകളിറങ്ങാം, ഉരക്കുഴി വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തുന്നത് ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി വനംവകുപ്പ്

Kerala

വാങ്ങാനെത്തിയവരെന്ന വ്യാജേന വനംവകുപ്പ് വലവിരിച്ചു, 1.5 കോടിയുടെ തിമിംഗല ഛര്‍ദിയുമായി ആറ് പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.