ബെംഗളൂരു: ബെംഗളൂരുവില്‍ മെട്രോയുടെ തകര്‍ന്ന് വീണ തൂണിനടിയില്‍പ്പെട്ട് 25 കാരി അമ്മയും രണ്ടരവയസ്സുള്ള ആണ്‍കൂട്ടിയും മരിച്ചു. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകനും. ഇവരുടെ മുകളിലേക്കാണ് നിര്‍മ്മാണത്തിലിരിക്കുന്ന റെയില്‍വേ മെട്രോയുടെ തൂണ് തകര്‍ന്ന് വീണത്.
കല്യാണ്‍ നഗറില്‍ നിന്നും എച്ച് ആര്‍ബിആര്‍ ലേ ഔട്ടിലേക്ക് പോകുന്ന റോഡിലൂടെ പോവുകയായിരുന്നു ഭര്‍ത്താവ് ലോഹിതും ഭാര്യ തേജസ്വിനിയും രണ്ട് മക്കളും. പിന്നില്‍ മകനുമായി ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു തേജസ്വിനി. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന റെയില്‍വേ മെട്രോയുടെ തൂണ് പൊടുന്നതെ തകര്‍ന്ന് വീഴുകയായിരുന്നു.
സിസിടിവി ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മരിച്ച സ്ത്രീയുടെ ഭര്‍ത്താവിന്റെ ബൈക്കിലായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്. ഭാഗ്യത്തിന് ഇയാള്‍ രക്ഷപ്പെട്ടു. 25 വയസ്സായ തേജസ്വിനിയും മകന് വിഹാനും മരിച്ചു. ഇവരെ ജനങ്ങളാണ് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്.
ഭര്‍ത്താവ് ലോഹിതും മകളും മരണത്തെ അതിജീവിച്ചു. ലോഹിതായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ഭാര്യ തേജസ്വിനി പിന്‍സീറ്റില്‍ യാത്ര ചെയ്യുകയായിരുന്നു. രണ്ടും പേരും ഹെല്‍മറ്റ് ധരിച്ചിരുന്നു. കുടുംബം ഹെബ്ബാളിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഓവര്‍ലോഡ് കാരണമാണ് മെട്രോ തൂണ് തകര്‍ന്ന് വീണതെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: