തിരുവനന്തപുരം: .സനാതന ധര്‍മ്മ പ്രചരണം പ്രധാന ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ് (മന്ത്ര) ഒന്നാം വാര്‍ഷികം പ്രമാണിച്ച് അമേരിക്കയില്‍ വേദ ക്ഷേത്രങ്ങള്‍ സ്ഥാപിക്കും. അമേരിക്കയിലെ വിവിധ ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ ക്ഷേത്രങ്ങളും ആത്മീയ സാംസ്‌കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് വേദ പ്രതിഷ്ഠ നടത്തുക.വേദങ്ങള്‍, ഉപനിഷത്തുക്കള്‍, ഇതിഹാസങ്ങള്‍, ഭഗവത് ഗീത ഉള്‍പ്പടെ സനാതന ധര്‍മം മാനവ രാശിക്ക് നല്‍കിയ അനന്തമായ അറിവിന്റെ പ്രകാശം ചൊരിയുന്ന അടിസ്ഥാന ഗ്രന്ഥങ്ങള്‍ എല്ലാം ഒരു കുടക്കീഴില്‍ എന്നുള്ളതാണ് വേദ ക്ഷേത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. ഹൈന്ദവ ദര്‍ശനങ്ങളുടെ അടിസ്ഥാന ഗ്രന്ഥമായ വേദങ്ങളില്‍ എല്ലാ തരത്തിലുള്ള അറിവുകളും ബീജ രൂപത്തില്‍ ഉണ്ട് എന്നുള്ള പരമാര്‍ത്ഥത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഈശ്വരീയ ജ്ഞാന രൂപമായ വേദത്തെ അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുക എന്നതാണ് ഉദ്ദേശ ലക്ഷ്യം.
വേദ ക്ഷേത്രങ്ങളില്‍ സ്ഥാപിക്കുവാനുളള വേദങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടുള്ള പരിക്രമണം കേരളത്തില്‍ നടന്നു. കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമിയില്‍ നിന്ന് ഏറ്റുവാങ്ങിയ വേദങ്ങളുമായി വിവിധ ജില്ലകളിലെ മഹാ ക്ഷേത്രങ്ങളിലൂടെയും സനാതന ആത്മീയ കേന്ദ്രങ്ങളിലൂടെയും നടത്തിയ പരിക്രമണം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.
‘മന്ത്ര’യുടെ പ്രസിഡന്റ് ഹരി ശിവരാമന്‍ , ഡയറക്ടര്‍ ബോര്‍ഡ് അംഗം കൃഷ്ണരാജ് മോഹനന്‍, സ്പിരിച്ചല്‍ കോര്‍ഡിനേറ്റര്‍ മനോജ് നമ്പുതിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിക്രമണം.
വിവേകാനന്ദ സ്വാമികളുടെ വാഗ്‌ധോരണികളാല്‍ ധന്യമായ ഓര്‍മ്മകള്‍ നിറഞ്ഞ ഷിക്കാഗോയിലെ മലയാളീ ഹൈന്ദവ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന ഗീതാ മണ്ഡലത്തില്‍ ജനുവരി 14 ന് ആദ്യത്തെ വേദ ക്ഷേത്രം സ്ഥാപിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
തുടന്ന് മറ്റ് നഗരങ്ങളിലും വേദക്ഷേത്രങ്ങള്‍ ഒരുക്കും. ജൂലൈ ഒന്നു മുതല്‍ നാലു വരെ ഹൂസ്റ്റണിണ്‍ മന്ത്രയുടെ പ്രഥമ ദേശീയ കണ്‍വന്‍ഷന്‍ നടക്കും. പൊതുസമ്മേളനം, പ്രഭാഷണം, സാംസ്‌കാരിക സമ്മേളനം, സെമിനാറുകള്‍, കലാപരിപാടികള്‍ തുടങ്ങിയവ കണ്‍വന്‍ഷന്റെ ഭാഗമായി ഉണ്ടാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: